കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്: ഗര്‍ഭിണികള്‍ കിടക്കുന്നത് തറയില്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പ്രസവ, സ്ത്രീരോഗ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവര്‍ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്നു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അജിത്തിന്റെ നേതൃത്വത്തില്‍ ചികിത്സ നടത്തുന്ന ഇവിടത്തെ പ്രസവ, സ്ത്രീ രോഗവിഭാഗത്തില്‍ പ്രതിദിനം നൂറിലേറെ പേരാണ് എത്തിച്ചേരുന്നത്. കിടക്കകളുടെ ക്ഷാമം കാരണം പ്രസവ വിഭാഗത്തിലെത്തുന്ന രോഗികളെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിക്കുന്നില്ല. 90 ബെഡുകളാണ് ഇവിടെയുള്ളത്. ഇതില്‍ കിടക്കുന്നത് ഇരട്ടിയോളം ഗര്‍ഭിണികളാണ്. നിലത്തുപോലും കിടക്കാന്‍ സ്ഥലമില്ലാതെ ദുരിതക്കാഴ്ച്ചകളമായി പ്രസവവാര്‍ഡ് മാറിയിരിക്കുകയാണ്.

ഒക്ടോബർ 30 ന് മഹാരാഷ്ട്രയിലെ പ്രതിസന്ധിക്ക് പരിഹാരം? താക്കറെ- അമിത് ഷാ കൂടിക്കാഴ്ച നടന്നേക്കുംഒക്ടോബർ 30 ന് മഹാരാഷ്ട്രയിലെ പ്രതിസന്ധിക്ക് പരിഹാരം? താക്കറെ- അമിത് ഷാ കൂടിക്കാഴ്ച നടന്നേക്കും

സൗകര്യക്കുറവ് ബോധ്യപ്പെടുത്തിയിട്ടും തറയില്‍ കിടക്കാമെന്ന് സമ്മതിച്ച് വരുന്നവരാണ് തറയില്‍ കിടക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ചികിത്സാ പദ്ധതികള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതിനാല്‍ രോഗികളുടെ തള്ളിക്കയറ്റം അനുഭവപ്പെടുന്നുïെങ്കിലും 10 ഡോക്ടര്‍മാരാണ് ആകെ ഗൈനക്കോളജി വിഭാഗത്തിലുള്ളത്.

hospital-1-

നേരത്തെണ്ടുയായിരുന്ന ഡോക്ടര്‍മാരില്‍ പലരും സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മറ്റ് ആശുപത്രികളിലേക്ക് മാറിയിരിക്കയാണ്. ഇത് കാരണം അത്യാവശ്യത്തിന് പോലും ഡോക്ടര്‍മാര്‍ക്ക് ലീവെടുക്കാന്‍ സാധിക്കാത്ത സ്ഥിയും നിലവിലുണ്ട്. അടിയന്തിരമായി ഈ വിഭാഗത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് പ്രത്യേക ആശുപത്രി നിര്‍മിക്കണമെന്ന ആവശ്യവും സജീവമാണ്.

English summary
Insufficient space in Kannur Government medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X