ട്രോളിങ് നിരോധനം: തീരപ്രദേശങ്ങളില്‍ നിന്നും ഇതരസംസ്ഥാന ബോട്ടുകള്‍ വിട്ടു പോകണമെന്ന് നിര്‍ദേശം
കണ്ണൂര്‍: ഇതര സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒന്‍പതിന് മുന്‍പായി കണ്ണൂര്‍ ജില്ലയിലെ തീരം വിട്ടുപോയില്ലെങ്കില്‍ ബോട്ട് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. ജില്ലയിലെ ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി എ ഡി എം കെ നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധ രാത്രി 12 വരെ 52 ദിവസമാണ് . ജില്ലയിലെ ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ഈ മേഖലയുമായി ബന്ധപ്പെട്ട ജില്ലയിലെ ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരുടെ യോഗമാണ് എ ഡി എം ന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. ഇതര സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധന സമയത്ത് ജില്ലയില്‍ പ്രവേശിക്കുന്നത് തടയുന്നതിനാവശ്യമായ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ ഡി എം അറിയിച്ചു.

ജൂണ്‍ ഒമ്പത് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകളെല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കുമെന്ന് യോഗത്തില്‍ പൊലീസ് അധികാരികള്‍ അറിയിച്ചു. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ ക്യൂ ആര് എനേബ്ള്‍ഡ് ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും കരുതണം. തട്ടുമടി ഉള്‍പ്പെടെയുള്ള പരമ്പരാഗത വള്ളങ്ങള്‍ ലൈറ്റ് ഫിഷിങും, ജുവനൈല്‍ ഫിഷിങും നടത്തുന്നത് കര്‍ശനമായി തടയും. അത്തരം അശാസ്ത്രീയ മത്സ്യബന്ധനത്തില്‍ നിന്നും മത്സ്യ തൊഴിലാളികള്‍ പിന്മാറണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി യോഗത്തില്‍ ആവിശ്യപ്പെട്ടു.
മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ ഔദ്യോഗികമായിട്ടുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുക്കേണ്ടതാണ്. മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നു എ ഡി എം പറഞ്ഞു.
കടല്‍ രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള ലൈഫ് ഗാര്‍ഡുമാര്‍ക്ക് പുറമെ നാല് പേരെ നിരോധന കാലയളവിലേക്ക് തെരഞ്ഞെടുക്കുന്നതിന് നടപടികള്‍ ആരംഭിചിട്ടുണ്ട്. ഗോവയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 81 സ്കില്‍ഡ് മത്സ്യ തൊഴിലാളികളുടെ സേവനവും ലഭ്യമാണ്. അടിയന്തര സാഹചര്യം വന്നാല്‍ നേവിയുടെ ഹെലികോപ്റ്റര്‍ സേവനം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications