പലിശയില്ലാത്ത സ്വർണ വായ്‌പ പദ്ധതി; കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം തട്ടിയെടുത്തത് നൂറു കോടിയിലേറെ
തലശേരി: പലിശയില്ലാതെ സ്വർണ വായ്‌പ വാഗ്‌ദാനം ചെയ്‌ത് കണ്ണൂർ ജില്ലയിലും സമീപ ജില്ലകളിലും നടക്കുന്ന തട്ടിപ്പിന് പിറകില്‍ വൻ സംഘമെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇതേ തുടർന്ന് തങ്ങൾ വഞ്ചിതരായതിൽ രോഷം പൂണ്ട് തലശ്ശേരിയിലെ വ്യാപാരിയും പെരിങ്ങത്തൂർ അണിയാരം സ്വദേശിയുമായ തട്ടിപ്പ് സംഘത്തിലെ അംഗത്തിന്റെ വീട്ടിലേക്ക് ഇരകളായ സ്ത്രീകള്‍ സംഘടിച്ചെത്തി. കഴിഞ്ഞ ദിവസമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സംഭവം അറിഞ്ഞ് ചൊക്ലി പൊലിസും സ്ഥലത്തെത്തിയിരുന്നു. നാല് വർഷത്തിനിടെ സംഘം നടത്തിയ തട്ടിപ്പില്‍ നൂറു കണക്കിനാളുകള്‍ ഉള്‍പ്പെട്ടതായും 100 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുത്തതുമായാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. നിരവധി പ്രമുഖർ ഇതില്‍ കണ്ണികളായി പ്രവർത്തിച്ചതായും റിപ്പോർട്ടുണ്ട്. തട്ടിയെടുത്ത സ്വർണം തലശ്ശേരിയിലെ ജ്വല്ലറി മുഖേന ഉരുക്കി മുംബൈയിലെത്തിച്ച് വില്‍പന നടത്തിയതായാണ് വിവരം.

തലശ്ശേരി ഹാർബർ സിറ്റി കോംപ്ലക്സില്‍ അല്‍മാസ് ജ്വല്ലറി എന്ന പേരില്‍ ബോർഡ് വെച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. ജ്വല്ലറി ഉടൻ തുറക്കുമെന്ന് വിശ്വസിപ്പിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.
പണയംവെച്ചവർ ഒരു വർഷത്തിനു ശേഷം സമീപിച്ചപ്പോള്‍ സ്വർണപണയത്തിന് നല്‍കിയ തുകയുടെ പകുതി ഏല്‍പിച്ചാല്‍ ഒരു മാസത്തിനകം സ്വർണം തിരികെ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വേറെയും ഇവർ തട്ടിയെടുത്തിട്ടുണ്ട്.സംഘത്തിന് വേണ്ടി പണം കൈപറ്റിയ ന്യൂമാഹി പെരിമഠം സ്വദേശിനിയായ യുവതിയുടെ വീടും ഇരകളായ വീട്ടമ്മമാർ ഉപരോധിച്ചു.
സംഭവമറിഞ്ഞ് ന്യൂമാഹി പോലീസും സ്ഥലത്തെത്തി. തട്ടിപ്പ് നടത്തിയ നടത്തിയ പണം സംഘം പലയിടങ്ങളിലായി നിക്ഷേപിച്ചതായും വിവരമുണ്ട്. കണ്ണൂർ ജില്ലയിലെ തളിപറമ്പ്,എടക്കാട്, പിണറായി, ധർമടം, തലശേരി, ചക്കരക്കല്ല്, കൂത്തുപറമ്പ്, പേരാവൂർ, കണ്ണൂർ സിറ്റി, വളപട്ടണം, അഴീക്കോട്, പാനൂർ, പെരിങ്ങളം, കരിയാട്, ചൊക്ലി, കൊളവല്ലൂർ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, പേരാമ്ബ്ര, നാദാപുരം, എടച്ചേരി, വളയം, വാണിമേല്‍ എന്നിവിടങ്ങളിലെ നൂറുകണക്കിനാളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ഇതില്‍ സ്ത്രീകളാണ് കുടുതലും. എടക്കാട് പൊലിസ് സ്റ്റേഷനില്‍ മാത്രമാണ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ഉള്‍പ്പെട്ട നാലു പേരെ എടക്കാട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ ജില്ലയില്‍ മാത്രം തട്ടിപ്പില്‍ 100 കോടി രൂപയിലധികം വിലവരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ വർഷം എടക്കാട് പോലീസിന് ലഭിച്ച പരാതികള്‍ പ്രകാരം മാത്രം നഷ്ടപ്പെട്ട ആഭരണങ്ങള്‍ 100 പവനിലധികം വരും. കണ്ണൂർ സിറ്റിയിലും ഒരു കിലോയോളം സ്വർണം നഷ്ടപ്പെട്ടതായാണ് സൂചന.
എടക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിയവരില്‍ 50 ലക്ഷം രൂപയുടെ സ്വർണം നഷ്ടപ്പെട്ടവരുണ്ട്. എന്നാല്‍ ഇവരിൽ പലരും പരാതി നല്‍കിയിരുന്നില്ല. തോട്ടടകുറ്റിക്കകം ഭാഗത്ത് പലർക്കായി നഷ്ടമായത് 500 പവനിലധികമുണ്ട്. ധർമടം പോലീസ് സ്റ്റേഷൻ പരിധിയില്‍ മാത്രം രണ്ട് കോടിയോളം രൂപയുടെ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണവം മേഖലയില്‍നിന്ന് മുന്നൂറോളം പവനും നഷ്ടപ്പെട്ടതായാണ് വിവരം.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ നൂറോളം ഇടനിലക്കാർ വഴിയാണ് സംഘം സ്വർണം തട്ടിയെടുത്തത്. സംഭവത്തില്‍ എടക്കാട് പൊലീസ് ഇടനിലക്കാരായ നാലുപേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. എടക്കാട് ഹുസ്സൻ മുക്ക് സ്വദേശി കെ.എൻ.പി. ഇസ്മായില്‍, തലശ്ശേരി സ്വദേശികളായ ഇ. പ്രകാശൻ, എൻ. ഷർമിദ്, സി. ഷിബിലി എന്നിവരാണ് അറസ്റ്റിലായത്. സ്വർണാഭരണങ്ങള്‍ പണയം വെച്ചവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടത്. ഏജന്റുമാർ വഴി, സ്വർണം പണയംവെച്ചവരെ കണ്ടെത്തി. വായ്പത്തുകയും പലിശയും സംഘം അടച്ച് പണയ സ്വർണം ബാങ്കില്‍നിന്ന് തിരിച്ചെടുക്കുകയായിരുന്നു..
എന്നാല്‍, ഉടമകള്‍ക്ക് ആഭരണം ഒരു വർഷത്തേക്ക് നല്‍കിയില്ല. ബാങ്കില്‍ അടച്ച തുക നല്‍കിയാല്‍ ഒരു വർഷത്തിന് ശേഷം സ്വർണാഭരണം തിരിച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഒരു വർഷത്തെ പലിശ വേണ്ട. സാവകാശം ലഭിക്കുമെന്നതിനാല്‍ എല്ലാവരും സമ്മതിച്ചു. തുടക്കത്തില്‍ ചിലർക്കൊക്കെ ഈ രീതിയില്‍ സ്വർണാഭരണം തിരികെക്കിട്ടിയിരുന്നു. പക്ഷേ, പഴയ ആഭരണമല്ല, പുതിയവയാണു ലഭിച്ചതെന്നു മാത്രം. ഇതോടെ, കൂടുതല്‍ പേർ സംഘത്തെ തേടിയെത്തി. ഏജന്റുമാരും സജീവമായി. പണയം വെച്ചവർ മാത്രമല്ല, പണയംവെക്കാൻ ആലോചിക്കുന്നവരും സംഘത്തെ തേടിയെത്തി.
ബാങ്ക് നല്‍കുന്നതിനേക്കാള്‍ കൂടിയ തുക ലഭിക്കുമെന്നതും പലിശയില്ലെന്നതും ആകർഷകമായി. പക്ഷേ, ഒരു വർഷത്തിന് ശേഷം പണവുമായി ചെന്ന ആർക്കും പിന്നീട് സ്വർണാഭരണം തിരികെ ലഭിച്ചില്ല. പുതിയ ആഭരണം നല്‍കാമെന്ന് പറഞ്ഞ് ജ്വല്ലറിയില്‍ ആളെ എത്തിച്ച ശേഷം ഏജന്റ് മുങ്ങിയ സംഭവം വരെയുണ്ട്. ഇതേ തുടർന്നാണ് വൻ തട്ടിപ്പു വിവരം പുറത്തുവരുന്നത്. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടുമെന്ന് പൊലിസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് പരാതിക്കാർ പിരിഞ്ഞു പോയത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications