Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഴക്കുന്നിൽ കാഴ്ചയുടെ തിരശീല ഉയരുന്നു... അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശനം ഒരുക്കി യുവജനവേദി

വെറുപ്പും വിഭാഗീയതയും മനുഷ്യരിൽ ഭീതി വിതക്കുന്ന കാലത്ത് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുവാൻ കഴിയുന്നവയാണ് ചലച്ചിത്രമേളകൾ. ലോക സിനിമയുടെ പരിച്ഛേദത്തെ അറിയുവാനും സ്വന്തം ആസ്വാദന നിലവാരത്തെ നവീകരിക്കുവാനും ചലച്ചിത്രമേളകൾകൊണ്ട് സാധിക്കും. ഇത്തരത്തിൽ കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് എന്ന് ഗ്രാമത്തെ ജനങ്ഹളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലെത്തിക്കാൻ ഒരുങ്ങുകയാണ് മുഴക്കുന്ന് യുവജനവേദിയും അവിടുത്തെ യുവാക്കളും.

മുഴക്കുന്നിൽ ആദ്യമായി ഒരു അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശനം നടത്തുകയാണ് മുഴക്കുന്ന് ഗ്രാമീണ വായനശാലയിലെ യുവാക്കളുടെ കൂട്ടായ്മയായ യുവജനവേദി. ആഗസ്റ്റ് I7, I8 തീയതികളിൽ നടത്തുന്ന "മുഴക്കുന്ന് ഫിലിം ഫെസ്റ്റ് " ന്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത സിനിമ സംവിധായകനും സംസ്ഥാന അവാർഡ് ജേതാവുമായ ടി ദീപേഷ് നിർവഹിച്ചു. അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തിയ I0 സിനിമകളാണ് മുഴക്കുന്ന് ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിക്കുക.

Muzhakunnu film fest

ആഗസ്റ്റ് I7 ന് രാവിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ വിവേക് മുഴക്കുന്ന് , ഫെസ്റ്റ് ഉൽഘാടനം ചെയ്യും. സിനിമ സംവിധായകരായ അനുരാജ് മനോഹർ, ജിനോയ് ജനാർദ്ദനൻ മറ്റ് സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കെ ജി ജോർജിന്റെ " പഞ്ചവടിപ്പാലം " ആണ് ഉദ്ഘാടന ചിത്രം..
വിസാരണൈ, ന്യൂട്ടൺ, കേപ്പർനോം, I2 ഇയർ ഓഫ് നൈറ്റ്‌, കൈയ്യൊപ്പ്, ദ് ബോയ് ഇൻ ദ സ്ട്രിപ്പ്ഡ് പൈജാമസ്, വാട്ട്‌ വിൽ പീപ്പിൾ സെ, ഹോളി എയർ, തുംമ്പാട് എന്നിവയാണ് മറ്റ് ചിത്രങ്ങൾ വായനശാല ഹാളിൽ പ്രത്യേകം സജ്ജമാക്കിയ തിയേറ്ററിൽ ആണ് സിനിമകൾ പ്രദർശിപ്പിക്കുക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+