കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാള്‍ ഉടമയെയും വക്കീലിനെയും ഭീഷണിപ്പെടുത്തുന്നതായി പരാതി: ബ്ലേഡ് ക്വട്ടേഷന്‍ സംഘത്തിനെതിരെ അന്വേഷണം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ മാള്‍ ഉടമയായ സിപി ശിവരാജിനെയും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം.കിഷോര്‍ കുമാറിനെയും അപകീര്‍ത്തിപ്പെടുത്താനും കള്ളകേസുകളില്‍ കുടുക്കാനും ബ്‌ളേഡ് ക്വട്ടേഷന്‍ സംഘം ശ്രമം നടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് പരാതി. ശിവരാജന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താഴചൊവ്വ കീഴ്ത്തള്ളി പോലീസ് നഗറിനു സമീപത്തെ കെ എന്‍ ദിനൂപ്, താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപത്തെ കെ ബീന, ഭര്‍ത്താവ് മുരളീധരന്‍, കണ്ണൂരിലെ ഗോപി സ്വാമി എന്നിവര്‍ക്കെതിരേയാണ് പരാതി.

<strong>കരുത്തരെ കളത്തിലിറക്കി മൂന്ന് മുന്നണികളും; തിരുവനന്തപുരത്ത് ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ?</strong>കരുത്തരെ കളത്തിലിറക്കി മൂന്ന് മുന്നണികളും; തിരുവനന്തപുരത്ത് ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ?

ഇവര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ തനിക്കെതിരെ ഭീഷണി മുഴക്കുന്നതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതിക്കാരന്‍ പറയുന്നതിങ്ങനെ. ദിനൂപും ബീനയും ചേര്‍ന്ന് ബ്യൂട്ടിപാര്‍ലര്‍ നടത്താന്‍ മാസവാടകയ്ക്ക് സ്ഥലം ഏറ്റെടുക്കുകയുണ്ടായിരുന്നു. എന്നാല്‍ വാടക ഡെപ്പോസിറ്റായി നല്‍കിയ തുകയുടെ ചെക്ക് മടങ്ങുകയും അതിന് ശേഷം നിരവധി തവണ വാടക കുടിശ്ശിക വരുത്തുകയും ചെയ്തിരുന്നു.

rupee-money-

കുടിശിക കൃത്യമായി ലഭിക്കാത്തതിനാല്‍ സ്ഥലം ഒഴിഞ്ഞ് കിട്ടുവാനായി ശിവരാജന്റെ അഭിഭാഷകന്‍ മുന്‍സീഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു. വിശ്വാസ വഞ്ചന നടത്തിയ കക്ഷികള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതിനാല്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും വ്യക്തികള്‍ ശ്രമിക്കുന്നതായി പരാതിയില്‍ പറയുന്നു. ശിവരാജനോട് പറഞ്ഞ് ഒന്നര കോടി രൂപവാങ്ങിത്തരണമെന്നും വാടക കൂടിശ്ശിക ഒഴിവാക്കാന്‍ നിര്‍ബന്ധിക്കണമെന്നും ആവശ്യപ്പെട്ട് ഫോണിലൂടെയും അല്ലാതെയും തനിക്ക് നിരവധി ഭീഷണിയുണ്ടെന്ന് അഡ്വ.കിഷോര്‍ പറയുന്നു.

അല്ലാത്തപക്ഷം കള്ളക്കേസില്‍ കുടുക്കി വാര്‍ത്ത പത്രങ്ങളില്‍ പ്രചരിപ്പിച്ച് അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തന്റെ വീടിനു നേരെ ആക്രമം നടന്നതിലും ഗൂഡാലോചന നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ 18ന് പുലര്‍ച്ചെ വീടിന്റെ ഗേറ്റ് വാഹനം ഉപയോഗിച്ച് തകര്‍ത്ത സംഭവത്തിലും പ്രതികളുടെ ഗൂഡാലോചനയുണ്ടെന്നും ഇതിനെതിരേ പോലീസ് പരാതിയും നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് കണ്ണൂര്‍ മാളിലെ ഇലക്ട്രീഷ്യനായിരുന്ന എ.റിജേഷിനെ മര്‍ദ്ദിച്ചതിനു പിന്നിലും ഈ സംഘം നേതൃത്വം നല്‍കുന്ന ബ്ലേഡ് ക്വട്ടേഷന്‍ സംഘങ്ങളാണെന്ന് പരാതിയിലുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
investigation about blase quotation team on threat against shoping mall owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X