കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിഒടി നസീറിനു നേരെ അക്രമം: അന്വേഷണം ഊര്‍ജിതം, ആക്രമിച്ചത് മുൻപരിചയമില്ലാത്തവരെന്ന് നസീർ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സിപിഎമ്മിൽ നിന്നും വിട്ട് വന്നാൽ എന്താണ് പ്രതിഫലം

തലശ്ശേരി: വടകര ലോക്‌സഭാമണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനു നേരെയുïായ അക്രമത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നുപേര്‍ക്കെതിരേ വധശ്രമത്തിനാണ് തലശ്ശേരി പൊലിസ് കേസെടുത്തത്. തന്നെ അക്രമിച്ചത് മുന്‍പരിചയം ഇല്ലാത്തവരാണെന്നും മൂന്നുപേരാണ് അക്രമത്തിനു പിന്നിലെന്നും നസീര്‍ പൊലിസിനോട് മൊഴി നല്‍കിയിരുന്നു.

<strong>മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവ് കോൺഗ്രസിലേക്ക്; അംഗത്വം കൈമാറിയത് വിടി ബൽറാം എംഎൽഎ, ഇനിയും കൂടുതലാളുകൾ സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തുമെന്ന് ബൽറാം!!</strong>മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവ് കോൺഗ്രസിലേക്ക്; അംഗത്വം കൈമാറിയത് വിടി ബൽറാം എംഎൽഎ, ഇനിയും കൂടുതലാളുകൾ സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തുമെന്ന് ബൽറാം!!

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കായ്യത്ത് റോഡില്‍ ബൈക്കിലെത്തിയ സംഘം നസീറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തലക്കും കൈക്കും വയറ്റിലും സാരമായി പരുക്കേറ്റ നസീറിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

COT Naseer

നേരത്തെ തലശ്ശേരി നഗരസഭാ കൗണ്‍സിലറും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന നസീര്‍ കുറച്ചുകാലമായി പാര്‍ട്ടിയില്‍ നിന്നു അകന്നു നില്‍ക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് നസീറിനെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് രïുതവണ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നസീറിനെ അക്രമിച്ചതിനു പിന്നാലെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും അപലപിച്ചു രംഗത്ത് വന്നിരുന്നു. കിവീസ് ക്ലബിന്റെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നസീര്‍ നിറസാന്നിധ്യമായത്. ഏതു ഭീഷണിയെയും നേരിടാന്‍ താന്‍ തയാറാണെന്ന് പ്രചരണ സമയത്ത് നസീര്‍ പറഞ്ഞിരുന്നു.

സി.ഒ.ടി നസീറിനെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ പരാമര്‍ശിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലര്‍ന്നുകിടന്നു തുപ്പുന്നതിനു തുല്യമാണെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ആളെക്കൊല്ലാന്‍ എന്ത് ആയുധവും എടുക്കുന്നതിനും ഉപയോഗിക്കുന്നതിനും മടി കാണിക്കാത്ത ക്രൂരന്‍മാരുടെ പാര്‍ട്ടിയാണു സി.പി.എം.

കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട കാര്യമില്ലെന്നു പറയുന്ന കോടിയേരി എല്ലാ കൊലപാതകം നടന്നപ്പോഴും പരോക്ഷമായി കൊലപാതകത്തെ ന്യായീകരിച്ച് കൊïും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനും ഇങ്ങനെ തന്നെയാണു പറയാറുള്ളത്. സി.ഒ.ടി നസീറിനോട് പകയും വിദ്വേഷവുമുള്ളതു സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്കാണ്. തലനാരിഴയ്ക്കാണ് ആ ചെറുപ്പക്കാരന്‍ മരണത്തില്‍ നിന്നു രക്ഷപ്പെട്ടത്. ആളുകളെ കൊല്ലാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കില്ലര്‍ സ്‌ക്വാഡുകളെ തയാറാക്കി നിര്‍ത്തിയിട്ടിïെന്നു ജനങ്ങള്‍ സംശയിക്കുകയാണെന്നും പാച്ചേനി പ്രസ്താവനയില്‍ ആരോപിച്ചു.

English summary
Investigation for COT Naseer attacking case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X