കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർവീസിൽ നിന്നും പിരിച്ചുവിട്ട അഴീക്കൽ സിഐയുടെ അനധികൃത സ്വത്തു സമ്പാദനവും അന്വേഷിക്കും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സർവീസിൽ നിന്നും പിരിച്ചു വിട്ട കണ്ണൂർ അഴീക്കൽ സിഐയ്ക്കെതിരെ കൂടുതൽ അന്വേഷണമുണ്ടായേക്കും. ഇയാൾ അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചുവെന്ന സൂചനയെ തുടർന്നാണ് കൂടുതൽ അന്വേഷണം നടത്തുന്നത്. സ​ർ​വീ​സി​ൽ ഇ​രി​ക്കെ വിവിധകേ​സു​ക​ളി​ൽ അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് വകുപ്പിൽ നിന്നും പ്രത്യേക ഉത്തരവിറക്കിയാണ് ഡിജിപി പി​രി​ച്ചു വി​ട്ടത്.

ക്രൈസ്‌തവ വോട്ടുകള്‍ ലക്ഷ്യംവെച്ച്‌ പ്രകടന പത്രിക ഒരുക്കാന്‍ ബിജെപിക്രൈസ്‌തവ വോട്ടുകള്‍ ലക്ഷ്യംവെച്ച്‌ പ്രകടന പത്രിക ഒരുക്കാന്‍ ബിജെപി

ക​ണ്ണൂ​ർ അ​ഴി​ക്ക​ൽ കോ​സ്റ്റ​ൽ സി​ഐ എ​ൻജി ശ്രീ​മോനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇദ്ദേഹം തൊ​ടു​പു​ഴ സി​ഐ യുടെ ചുമതല വഹിക്കുമ്പോഴാണ് വ്യാപക പരാതിയുയർന്നത്. സമാധാനപരമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ഒരു കാരണവുമില്ലാതെ തല്ലിച്ചതച്ച സംഭവത്തിൽ നേരത്തെ ഇയാൾക്കെതിരെ ആരോപണമുയർന്നിരുന്നു. തലസ്ഥാന നഗരിയിൽ കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ചു തൊ​ടു​പു​ഴ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യ ത​ല്ലി​യ സം​ഭ​വം അ​ന്നു ത​ന്നെ വിവാദമുയർത്തിയിരുന്നു. 2017 ജൂ​ലൈ മാസം ആ​റി​നാ​യി​രു​ന്നു ​സം​ഭ​വം.

 djfugh-1610872

ഇതു കൂടാതെ തൊ​ടു​പു​ഴ സർക്കിൾ ഇൻസ്പെക്ടറായിരിക്കെ ശ്രീ മോൻ ത​ന്‍റെ അധികാര പ​രി​ധി​യി​ലല്ലാ​ത്ത കേ​സു​ക​ളി​ൽ പോ​ലും അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​യി നിരവധി പേർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഇ​തി​നു ശേ​ഷ​മാ​ണ് വ​സ്തു ഇ​ട​പാ​ട് കേ​സി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തി​യ സി​ഐ മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ്തതായ​താ​യി ചൂണ്ടിക്കാട്ടി തൊ​ടു​പു​ഴ ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി ബേ​ബി​ച്ച​ൻ വ​ർ​ക്കി ഇ​യാ​ൾ​ക്കെ​തി​രെ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

വ​സ്തു ഇ​ട​പാ​ട് കേ​സി​ൽ സി​ഐ ശ്രീ​മോ​ൻ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ട്ടെ​ന്നാ​യി​രു​ന്നു ബേ​ബി​ച്ച​ൻ വ​ർ​ക്കി അ​ഡ്വ. തോ​മ​സ് ആ​ന​ക്ക​ല്ലു​ങ്ക​ൽ മു​ഖേ​ന ന​ൽ​കി​യ പ​രാ​തി. ഇ​തി​നു പു​റ​മെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​ച്ച​ത​ച്ച​ത് ഉ​ൾ​പ്പെ​ടെ 33ഓ​ളം കേ​സു​ക​ൾ ഇ​യാ​ൾ​ക്ക​തി​രെ​യു​ണ്ടെ​ന്ന​തും കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നു.

തൊ​ടു​പു​ഴ​യി​ൽ​നി​ന്നു കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് സി​ഐ യായി സ്ഥ​ലം മാ​റി​യ സ​മ​യ​ത്താ​ണ് ശ്രീ​മോ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. സി​ഐ​ക്ക് എ​തി​രാ​യ മു​പ്പ​തോ​ളം പ​രാ​തി​ക​ളി​ൽ കോ​ട​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഉ​ട​ന​ടി അ​ന്വേ​ഷ​ണം തു​ട​ങ്ങ​ണ​മെ​ന്നു കാ​ണി​ച്ചു വി​ജി​ല​ൻ​സ് ഐ​ജി എ​ച്ച്.വെ​ങ്കി​ടേ​ഷി​നു കോ​ട​തി നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ഐ​ജി ആ​യി​രം പേ​ജു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.ഇ​തേത്തു​ട​ർ​ന്നാ​ണ് സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ കോ​ട​തി ഡി.ജി.പിയോട് ഉ​ത്ത​ര​വി​ട്ട​ത്. അ​ഞ്ചു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. അ​നു​വ​ദി​ച്ച കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് പി​രി​ച്ചു വി​ട്ട​ത്. ശ്രീ​മോ​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ലു​ള്ള വി​മ​ർ​ശ​ന​മാ​ണ് അ​ന്നു ഹൈ​ക്കോ​ട​തി നടത്തിയത. ശ്രീ​മോ​നെ​പ്പോ​ലെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ​മൂ​ഹ​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​ത്തി​നു നേ​രെ കൈത്തോക്ക് നീട്ടിയതിനും ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലും ശ്രീ​മോ​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി സി​ഐ മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ചു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മൃ​ത​ദേ​ഹ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. തുടർച്ചയായുള്ള ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇയാളെ അഴിക്കൽ തീരദേശ പൊലിസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഇവിടെ സർവിസ് ചെയ്യുന്നതിനിടെയാണ് പിരിച്ചുവിടൽ നടപടിയുണ്ടാകുന്നത്. എന്നാൽപി​രി​ച്ചു​വി​ട​ൽ ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ ര​ണ്ടു മാ​സ​ത്തെ കാ​ല​യ​ള​വും കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ലോ ​ആ​ന്‍ഡ് ഓ​ർ​ഡ​ർ എ​ഡി​ജി​പി​യ്ക്ക് അ​പ്പീ​ൽ ന​ൽ​കു​ക​യോ സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്യാം.

English summary
Investigation into Former Azheekkal CI's assets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X