നിക്ഷേപ തട്ടിപ്പ്; റോയല്‍ ട്രാവന്‍കൂര്‍ കമ്പനി ചെയര്‍മാനും എംഡിയുമായ രാഹുല്‍ ചക്രപാണി കസ്‌റ്റഡിയിൽ
കണ്ണൂര്‍: നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽറോയല്‍ ട്രാവന്‍കൂര്‍ കമ്പനി ചെയര്‍മാനും എം ഡിയുമായ രാഹുല്‍ ചക്രപാണിയെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്റെ ചെട്ടിപീടികയിലുള്ള ഓഫീസില്‍ വെച്ച് വെള്ളിയാഴ്ച്ചവൈകീട്ടോടെയായിരുന്നു ടൗണ്‍പോലീസ് രാഹുല്‍ ചക്രപാണിയെ കസ്റ്റഡിയിലെടുത്തത്.
രാഹുല്‍ ചക്രപാണി കണ്ണൂരിലെ ഓഫീസിലുണ്ടെന്ന വിവരം അറിഞ്ഞ് എത്തിയ നിക്ഷേപകര്‍ ഓഫീസ് വളയുകയും തങ്ങളുടെ നിക്ഷേപം തരണമെന്ന ആവശ്യപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ ടൗണ്‍ പോലീസ് നിക്ഷേപകരുമായും രാഹുല്‍ ചക്രപാണിയുമായി സംസാരിക്കുകയും ചെയ്തുവെങ്കിലും നിക്ഷേപകരുടെ ആശങ്കക്ക് പരിഹാരം കാണാതാവുകയും ബഹളം തുടര്‍ന്നതോടെയായിരുന്നു പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാധാരണക്കാരില്‍ നിന്നും ദിനം നിക്ഷേപമായും മറ്റു നിക്ഷേപം നടത്തിയവരില്‍ നിന്നുമായി ഇയാള്‍ കോടികളുടെ നിക്ഷേപമാണ് സ്വീകരിച്ചത്. നിക്ഷേപകര്‍ പണം തിരിച്ചെടുക്കാന്‍ പോകുമ്പോള്‍ പല തവണ അവധി പറഞ്ഞ് നിക്ഷേപ സ്ഥാപനത്തിലെ ജീവനക്കാര്‍ ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനുമാസമായി ഈ സ്ഥാപനത്തില്‍ നിരന്തരം നിക്ഷേപകര്‍ എത്തുകയും ചക്രപാണിയെ തേടിയെങ്കിലും കണ്ടെത്തിയില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച്ചകണ്ണൂരിലെ ഹെഡാഫീസില്‍ ചക്രപാണി എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞ നിക്ഷേപകര്‍ ഹെഡാഫീസ് വളയുകയായിരുന്നു.
നിക്ഷേപകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്നും എട്ട് കോടിയോളം രൂപ പിരിച്ചെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവ ലഭിക്കുന്ന മുറക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും ഇന്നലെ 50,000 രൂപയിലധികം രൂപ ഇവിടെ നിന്നും ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് രാഹുല്‍ ചക്രപാണി പോലീസിനോട് പറഞ്ഞത്. എന്നാൽ നിക്ഷേപകരുടെ പരാതിയിൽ രാഹുൽ ചക്രപാണിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം.
കണ്ണൂർ ടൗൺ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. അഞ്ചു വർഷം മുൻപ് കർഷക രുടെ ക്ഷേമത്തിനും വികസനത്തിനുമായി തുടങ്ങിയ റോയൽ ട്രാവൻകൂറിന് കേരളം, കർണാടക തമിഴ് നാട് തുടങ്ങി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ബ്രാഞ്ചുകളുണ്ട്. എന്നാൽ എർണാകുളം ജില്ലയിലെ പറവൂർ, കണ്ണൂരിലെ തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിക്ഷേപതുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം നടന്നിരുന്നു. ഇതേ തുടർന്ന് പല ശാഖകളും അടച്ചുപൂട്ടലിന്റെ വക്കിലുമെത്തി. കോടികൾ നിക്ഷേപം സ്വീകരിച്ച റോയൽ ട്രാവൻകൂർ കമ്പിനി മാനേജ്മെന്റ് പറഞ്ഞ അവധിക്ക് പണം തിരിച്ചു. കൊടുക്കാത്തതാണ് നിക്ഷേപകരുടെ ബഹളത്തിനിടയാക്കിയത്.












Click it and Unblock the Notifications