• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇരിട്ടി നഗരത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ: വിവാദമായപ്പോൾ വിശദീകരണവുമായി നഗരസഭാ ചെയർമാൻ

ഇരിട്ടി: ഇരിട്ടി നഗര പ്ര​ദേ​ശം വീ​ണ്ടും ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച​തി​ൽ വിവിധ കോണുകളിൽ പ്ര​തി​ഷേ​ധമുയരവേ വിശദീകരണവുമായി ഇരിട്ടി നഗരസഭാ ചെയർമാൻ രംഗത്തെത്തി. ഇരിട്ടിയിൽ കൊവിഡ് വൈറസ് രോഗ സമൂഹ വ്യാപനമുണ്ടായെന്ന രീതിയിൽ ചിലർ ചിത്രീകരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും ഗൾഫിൽ നിന്നുമെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ മാത്രമാണ് വീണ്ടും ലോക് ഡൗൺ നടപ്പാക്കുക വഴി സ്വീകരിച്ചതെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും നഗരസഭാ ചെയർമാൻ പി.പി അശോകൻ അറിയിച്ചു.

എന്നാൽ ഇ​രി​ട്ടി​യി​ല്‍ കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തേ​ക്കു​റി​ച്ചു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ര്‍​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ''അ​ല്ലാ​തെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച് ബ​സ്‌​സ്റ്റാ​ൻ​ഡും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടു​ക​യ​ല്ല വേ​ണ്ട​ത്. അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പു​ഴ​യി​ലും ഇ​ത്ത​ര​ത്തി​ല്‍ കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ പേ​രി​ൽ ഹോ​ട്ട്‌ സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച് നാ​ലു വാ​ർ​ഡു​ക​ളി​ലെ ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കി''.

''ഒ​ടു​വി​ല്‍ രോ​ഗ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ ആ​ദി​വാ​സി സ്ത്രീ​ക്ക് രോ​ഗ​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ലാ​ബ് റി​പ്പോ​ര്‍​ട്ടി​ലെ പി​ഴ​വാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കാ​നി​ട​യാ​യ​തെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ടാ​യി. രോ​ഗി ആ​ശു​പ​ത്രി വി​ട്ട് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് ഹോ​ട്ട്‌ സ്‌​പോ​ട്ടി​ല്‍​നി​ന്ന് വി​മു​ക്ത​മാ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത്ത​രം ത​ല​തി​രി​ഞ്ഞ ന​ട​പ​ടി കാ​ര​ണം ജ​നം ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. പ​യ​ഞ്ചേ​രി​മു​ക്കി​ല്‍ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​യാ​ൾ​ക്ക് ഒ​രാ​ഴ്ച മുൻപാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിനായി കഴിഞ്ഞ ദിവസം ഇ​രി​ട്ടി ടൗ​ൺ ഹോ​ട്ട്‌ സ്‌​പോ​ട്ടാ​ക്കി​യ​ത് എ​ന്തി​നെ​ന്ന് അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്ക​ണം'' എന്നും തോമസ് വർഗീസ് ആവശ്യപ്പെട്ടു.

ഉ​ളി​ക്ക​ല്‍, കൂ​ട്ടു​പു​ഴ, കീ​ഴ്പ​ള്ളി, ക​രി​ക്കോ​ട്ട​ക്ക​രി, പേ​രാ​വൂ​ര്‍ മേ​ഖ​ല​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും തോ​മ​സ് വ​ര്‍​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രി​ട്ടി ന​ഗ​രം ഉ​ള്‍​പ്പെ​ടു​ന്ന ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്‍​പ​താം വാ​ര്‍​ഡ് ഹോ​ട്ട് സ്‌​പോ​ട്ടാ​ക്കി സ​മ്പൂ​ര്‍​ണ്ണ ലോ​ക്ക് ഡൗ​ണി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

എന്നാൽ പ്രവാസിയുമായുള്ള സമ്പര്‍ക്കം മൂലം കൊവിഡ് വൈറസ് രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്നാണ് ഇരിട്ടി നഗരത്തെ ഹോട്ട്‌സ്പോട്ടായി പ്രഖ്യാപിച്ചതെന്ന് പൊലിസ് അറിയിച്ചു. അപ്രതീക്ഷിതമായി ഇരിട്ടി നഗരസഭയിലെ ഒന്‍മ്പതാം വാര്‍ഡായ ഇരിട്ടി നഗരം പൂര്‍ണ്ണമായും അടച്ചിട്ടത് വ്യാപാരികളെയും ജനങ്ങളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച്ച ഗള്‍ഫില്‍ നിന്നെത്തി കോവിഡ് സ്ഥീരീകരിച്ച പയഞ്ചേരിമുക്ക് സ്വദേശി 38കാരനില്‍ നിന്നും സമ്പര്‍ക്കം വഴി രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്നാണ് ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് പൂര്‍ണ്ണമായും അടച്ചിടാന്‍ ഉത്തരവായത്. ഇയാള്‍ക്ക് സമ്പര്‍ക്കം ഇല്ലെന്നായിരുന്നു രോഗം സ്ഥീരീകരിച്ചപ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്നുമുണ്ടായ വിശദീകരണം. എന്നാല്‍ ഇയാളുടെ കുടുംബത്തിലെ മറ്റു ചിലര്‍ക്കും സമ്പര്‍ക്കം വഴി രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് നഗരം പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചത്. നഗരസഭാ ചെര്‍മാന്‍ പി.പി അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിംങ്ങ് സമിതി യോഗത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.

English summary
Iratty Muncipal Chairman on complete lockdown in the city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more