കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുധാകരന് മുന്നില്‍ മുട്ടുമടക്കി കെപിസിസി, ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍മാറി!!

Google Oneindia Malayalam News

കണ്ണൂര്‍: കെ സുധാകരന്റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കി കെപിസിസി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് നുച്യാട് ഡിവിഷനില്‍ കെപിസിസി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി ജോജി ജോസഫ് പിന്‍മാറി. കെപിസിസിയുടെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് നേരത്തെ സുധാകരന്‍ പ്രതികരിച്ചിരുന്നു. അതേസമയം ഡിസിസി സ്ഥാനാര്‍ത്ഥി ജോര്‍ജ് ജോസഫ് തോലാനിക്ക് കൈപ്പത്തി ചിഹ്നം ലഭിച്ചതോടെയാണ് ഇരിക്കൂറിലെ കെപിസിസി സ്ഥാനാര്‍ത്ഥി പിന്‍മാറിയത്. നേരത്തെ തന്നെ ഇവിടെ തന്റെ നയം പ്രഖ്യാപിച്ച സുധാകരന്‍ കെപിസിസിയെ സമ്മര്‍ദത്തിലാക്കിയിരുന്നു.

1

കണ്ണൂര്‍ ഇരിക്കൂര്‍ ബ്ലോക്കിലെ നുച്യാട് ഡിവിഷന്‍, തലശ്ശേരിയിലെ തിരുവങ്ങാട് വാര്‍ഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന് തര്‍ക്കം നിലനിന്നിരുന്നത്. ഇവിടെയെല്ലാം കെപിസിസിയും ഡിസിസിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് തര്‍ക്കമാണ് മൂന്നിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തടസ്സമായത്. കണ്ണൂര്‍ ഡിസിസിയോട് ആലോചിക്കാതെ മൂന്ന് ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം ഡിസിസി അംഗീകരിച്ചില്ല.

ഡിസിസി സ്ഥാനാര്‍ത്ഥികളാണ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെന്നും, ഡിസിസി നേരത്തെ പ്രഖ്യാപിച്ചവര്‍ തന്നെ പാര്‍ട്ടി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്നും കെ സുധാകരന്‍ എംപി നേരത്തെ തന്നെ പറഞ്ഞിരുന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ മൂന്ന് പേര്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കാന്‍ ഡിസിസി തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ മറുവിഭാഗം കെപിസിസിക്ക് നേരിട്ട് പരാതി നല്‍കി. ഇത് പരിഗണിച്ച കെപിസിസി പരാതിക്കാരെ സ്ഥാനാര്‍ത്ഥികളാക്കി പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ കടുപ്പിച്ചത്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതന്‍മാരായി മത്സരിക്കുന്ന മൂന്ന് പേര്‍ക്കെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടിയും സ്വീകരിച്ചു. നേരത്തെ വയനാട്, പാലക്കാട് ജില്ലകളിലെ നേതാക്കള്‍ക്കെതിരെയും കെപിസിസി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ കെപിസിസി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ചിലരെ കൂടെ നിര്‍ത്തുകയും, മറ്റ് ചിലര്‍ക്കെതിരെ മാത്രം നടപടിയെടുക്കുകയും ചെയ്‌തെന്നാണ് പരാതി.

English summary
irikoor candidate list by dcc accepted after official candidate withdraw from contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X