കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിർമാണം അന്തിമഘട്ടത്തിൽ: ഇരിണാവ് പാലം യാഥാർത്ഥ്യമാകുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പഴയങ്ങാടി മാട്ടൂലിലെ മാടക്കരയെ ഇരിണാവുമായി ബന്ധിപ്പിക്കുന്ന ഇരിണാവ് പാലം യാഥാർത്ഥ്യമാകുന്നു. പാലത്തിന്റെ ഉദ്ഘാടനം അടുത്ത രണ്ട് മാസത്തിനകം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 134 മീറ്റര്‍ നീളവും നടപ്പാതയടക്കം 11.05 വീതിയുമുള്ള പാലത്തിന് ആറ് സ്പാനുകളും ഏഴ് തൂണുകളുമാണുള്ളത്. അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ജലസേചന വകുപ്പിന്റെയും സ്വകാര്യ വ്യക്തികളില്‍ നിന്ന് സര്‍ക്കാര്‍ വിലക്കെടുക്കുകയായിരുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ ഷട്ടിൽ ബസ് സർവീസ് തുടങ്ങുന്നു: ഉദ്ഘാടനം നിവിൻ പോളി!! കണ്ണൂർ വിമാനത്താവളത്തിൽ ഷട്ടിൽ ബസ് സർവീസ് തുടങ്ങുന്നു: ഉദ്ഘാടനം നിവിൻ പോളി!!

ഡാം പാലത്തിന് അടുത്തായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിനാവശ്യമായ ഏഴ് തൂണുകളുടെയും ആറ് സ്പാനുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയായി കഴിഞ്ഞു. പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇനിയുള്ള ടാറിങ്ങ് പ്രവര്‍ത്തി കൂടി പൂര്‍ത്തിയായാല്‍ പാലം പൊതുജനങ്ങള്‍ക്ക് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കും. 16.45 കോടി രൂപയാണ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്.

irinavbridge-

1964-ല്‍ കൃഷി ആവശ്യത്തിനുള്ള ജലസേചന സൗകര്യത്തോട് കൂടിയ ഇരിണാവ് ഡാം പാലം നിര്‍മ്മിച്ചത്. മാട്ടൂല്‍ മടക്കര പാലം യാഥാര്‍ഥ്യമായതോടെ ഇതു വഴിയുള്ള വാഹനങ്ങള്‍ വര്‍ധിച്ചതിന്റെ ഫലമായി ഡാം പാലം അപകടത്തിലായി. ജനങ്ങളുടെ നിരന്തരമായ മുറവിളിക്കൊടുവില്‍ ടി.വി രാജേഷ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ വര്‍ഷം ജനുവരി 9-ന് നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്താണ് പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയത്‌

English summary
Irinarv bridge to final stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X