കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിട്ടി പുഴയില്‍ പുതിയപാലം: പൈലിങ് നടപടികള്‍ ഉടന്‍ ആരംഭിക്കും,

Google Oneindia Malayalam News

ഇരിട്ടി: ഇരിട്ടി പുഴയിലെ പുതിയ പാലത്തിനായുള്ള അന്തിമഘട്ട പൈലിങ്ങ് ഉടന്‍ ആരംഭിക്കും. ഇതിനായുള്ള മണ്‍തിട്ട ഒരുക്കി. പഴി ഡാമില്‍ നിന്നും ജലനിരപ്പുയര്‍ന്നാലും നിര്‍മ്മാണം തടസപ്പെടാതിരിക്കാനാണ് മണ്‍തിട്ട ഒരുക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. തലശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടിയിലെതടക്കം ഏഴു പാലങ്ങളുടെ പുനര്‍നിര്‍മാണം.

<strong>പകര്‍ച്ചാവ്യാധി മുന്നറിയിപ്പുകള്‍ ഫലംകണ്ടില്ല: ദുബായില്‍ മലയാളി പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചു</strong>പകര്‍ച്ചാവ്യാധി മുന്നറിയിപ്പുകള്‍ ഫലംകണ്ടില്ല: ദുബായില്‍ മലയാളി പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചു

ഇരിട്ടി പാലത്തിനായുള്ള രണ്ട് തൂണുകള്‍ ഇരുകരകളിലുമായി പൂര്‍ത്തിയായി. നാലു തൂണുകളുള്ള പാലത്തിന് 144 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ്. 17 മീറ്റര്‍ താഴ്ചയില്‍ ആറു തൂണുകള്‍ പൂര്‍ത്തീകരിച്ചത്. കളിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ നേരത്തെ നിര്‍മ്മിച്ച പൈലിങ് ഒഴുകിപ്പോയിരുന്നു. ഇതോടെ നിര്‍മാണ വിദഗ്ധര്‍ നേരിട്ടെത്തി പൈലിങ്ങിനായുള്ള നിര്‍ദേശങ്ങള്‍ നല്കുകയായിരുന്നു. പൈലിങ്ങിനായുള്ള മണ്‍തിട്ടകള്‍ പ്രളയത്തില്‍ ഒഴുകിപ്പോയതിനാലാണ് പുതിയ മണ്‍തിട്ടകള്‍ നിര്‍മ്മിച്ചത്.

river-1

ഫെബ്രുവരിയോടെ പൈലിങും മെയില്‍ പാനം നിര്‍മാണവും പൂര്‍ത്തിയാക്കുമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് വൃത്തങ്ങള്‍ അറിയിച്ചു.പ്രളയമ തകര്‍ത്ത ഇരിട്ടി മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാണ്.

English summary
iritty bridge piling works start soon in this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X