കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐആര്‍പിസി ശബരിമല ഇടത്താവളം ഇനി മുതല്‍ മുഴപ്പിലങ്ങാടും: ഇടത്താവളം ശ്രീ കുരുംബ ക്ഷേത്രത്തില്‍!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഐആര്‍പിസി ശബരിമല ഇടത്താവളം ഇനി മുതല്‍ മുഴപ്പിലങ്ങാടും. ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാകര്‍ക്കായി മുഴപ്പിലങ്ങാടും ഇടത്താവളമൊരുക്കുന്നു. നിലവില്‍ ബക്കളത്തെ നെല്ലിയോട്ട് ക്ഷേത്രത്തിലാണ് ഐആര്‍പിസിയുടെ സേവനം ഉള്ളത്. ഇത്തവണ മണ്ഡലകാലം ആരംഭിച്ചതോടെ കണ്ണൂര്‍ മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്ര പരിസരത്തും ഇടത്താവളമൊരുങ്ങും.

നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...

ആരോഗ്യ ഹെല്‍പ് ഡെസ്‌കടക്കമാണ് മുഴപ്പിലങ്ങാട്ടെ ഇടത്താവളം. ഇതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.പികെ ശ്രീമതി എംപി, പി ജയരാജന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഐആര്‍പിസി ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു.

sabarimala

തീര്‍ത്ഥാടകര്‍ക്കായി മുഴപ്പിലങ്ങാട് ഇടത്താവളത്തില്‍ അലോപ്പതി,ആയുര്‍വേദം,ഹോമിയോ ക്ലിനിക്കുകളും ഒരുക്കും. ഡോക്ടര്മാരും മറ്റ് മെഡിക്കല്‍ ജീവനക്കാരും ഉണ്ടാകും.ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യം ഒരുക്കും. ബക്കളത്ത് കഴിഞ്ഞ മൂനു വര്‍ഷമായി ശബരിമല ഭക്തര്‍ക്കായി ഇടത്താവളമൊരുക്കുന്നുണ്ട്.ഇത് സര്‍ക്കാരിന്‍രെ ഇടത്താവളങ്ങളിലൊന്നാണ്.

English summary
irpc will start a new resting point for sabarimala pilgrims in muzhapilagad kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X