കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിഎഎ അനുകൂല പോരാട്ടം ദേശീയ ഉപാധ്യക്ഷ പദവിയിലേക്കുയർത്തി:അബ്ദുള്ളക്കുട്ടിയുടെ അടുത്ത ലക്ഷ്യം ലോക്സഭയോ

  • By Desk
Google Oneindia Malayalam News

​കണ്ണൂർ: അബ്ദുള്ളക്കുട്ടിക്ക് തുണയായത് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പുപോര്. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ഗ്രൂപ്പുകളിയും കേരളത്തിലെ പാർട്ടിയുടെ മുരടിപ്പും സംസ്ഥാന നേതൃത്വത്തിനോടുള്ള അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസിനെയോ തല മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെയോ പരിഗണിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദേശീയ കണക്കുകൂട്ടൽ മറ്റൊന്നായിരുന്നു. അബ്ദുള്ളക്കുട്ടിയുടെ സ്ഥാനക്കയറ്റം പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാക്കളെ പാടെ നിരാശരാക്കിയിട്ടുണ്ട്. പാർട്ടിയിലും ഭരണത്തിലും സ്ഥാനമാനങ്ങൾ കിട്ടാത്ത ഈ നേതാക്കൾ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. വരും നാളുകളിൽ കേരളത്തിലെ ബി.ജെ.പിയിൽ ഇതു പൊട്ടിത്തെറിക്ക് ഇടയാക്കുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ നൽകുന്ന സൂചന.

സ്ത്രീകളെ അവഹേളിച്ച സംഭവം; കർശന നടപടിയെന്ന് മുഖ്യമന്ത്രി, ആവശ്യമെങ്കിൽ നിയമ നിർമ്മാണംസ്ത്രീകളെ അവഹേളിച്ച സംഭവം; കർശന നടപടിയെന്ന് മുഖ്യമന്ത്രി, ആവശ്യമെങ്കിൽ നിയമ നിർമ്മാണം

ഇതേ സമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിപക്ഷ പാർട്ടികളും മുസ്ലിം മതസംഘടനകളും തെരുവിൽ പ്രതിഷേധ സമരം നടത്തിയപ്പോൾ നിയമത്തിന് അനുകൂലമായി അബ്ദുള്ളക്കുട്ടി കേരളത്തിലും ഗൾഫിലും നടത്തിയ വീറുറ്റ പ്രചരണമാണ് അദ്ദേഹത്തെ ദേശീയ നേതൃത്വത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവായി മാറ്റിയത്. അബ്ദുള്ളക്കുട്ടിക്ക് തുണയായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പരിഗണനയാണെന്നാണ് സൂചന. ദില്ലി കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്ന അബ്ദുള്ളക്കുട്ടിക്ക് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് ലഭിക്കാനും ഇതോടെ സാധ്യതയേറിയിട്ടുണ്ട്.

adbullakkutty-1

മുക്താർ അബ്ബാസ് നഖ്വിക്കു ശേഷം ബി.ജെ.പി ദേശീയ നേതൃത്വം പരിഗണിക്കുന്ന മുസ്ലിം സമുദായത്തിലെ രണ്ടാമനായാണ് അബ്ദുള്ളക്കുട്ടി മാറിയത്. പൗരത്വ ഭേദഗതി നിയമ വിവാദങ്ങൾ കത്തിനിൽക്കവെ കേരളത്തിലും ഗൾഫിലും മുസ്ലിം സമുദായത്തിലെ ആശങ്കകൾ മാറ്റാൻ അബ്ദുള്ളക്കുട്ടി നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് ദേശീയ തലത്തിൽ ശ്രദ്ധ നേടികൊടുത്തത്. ബി​ജെ​പി അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി നി​യ​മി​ത​നാ​യ വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യു​മ്പോ​ൾ അ​ദ്ദേ​ഹം ബി​ജെ​പി ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ക​ണ്ണൂ​ർ മാ​രാ​ർ​ജി ഭ​വ​നി​ൽ പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ​തോ​ടെ യോ​ഗത്തിൽ ആഹ്ളാദം അലയടിച്ചുയർന്നു. മ​ധു​രം പ​ങ്കു​വ​ച്ച് നേ​താ​ക്ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ബിജെപി സംസ്ഥാന നേതാവായ കെ.രഞ്ചിത്ത് അബ്ദുള്ളക്കുട്ടിക്ക് മധുരം നൽകി. കോ​ൺ​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ച് ബി​ജെ​പി​യി​ലെ​ത്തി​യ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വ​ള​ർ​ച്ച ശ​ര​വേ​ഗ​ത്തി​ലാ​യി​രു​ന്നു. ബി​ജെ​പി​യി​ൽ മെം​ബ​ർ​ഷി​പ്പ് ല​ഭി​ച്ച​ശേ​ഷം ര​ണ്ടു മാ​സം തി​ക​യും മു​മ്പേ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മ്പോ​ഴാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​ത്.

പി​ന്നീ​ട് കെ.​സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി വ​ന്ന​പ്പോ​ഴും അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ സ്ഥാ​നം സു​ര​ക്ഷി​ത​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പോ​ലും ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചു​കൊ​ണ്ട് അ​ഖി​ലേ​ന്ത്യാ ഉ​പാ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി പ്ര​വ​ർ​ത്ത​ന​മേ​ഖ​ല ദില്ലി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും. മു​സ്‌​ലിം സ​മു​ദാ​യ​ക്കാ​ര​നാ​ണെ​ന്ന പ​രി​ഗ​ണ​ന​യും ര​ണ്ടു​ത​വ​ണ ക​ണ്ണൂ​രി​ൽ​നി​ന്ന് എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​വും അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് തു​ണ​യാ​യി. ഹി​ന്ദി​യും ഇം​ഗ്ലീ​ഷും കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​ഴി​വും പ​രി​ഗ​ണി​ച്ചു.

സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 1999-ലും 2004-​ലും മ​ത്സ​രി​ച്ചു ജ​യി​ച്ചി​ട്ടു​ള്ള അ​ബ്ദു​ള്ള​ക്കു​ട്ടി അ​ഭി​ഭാ​ഷ​ക​നും മി​ക​ച്ച പ്ര​സം​ഗ​ക​നു​മാ​ണ്‌. സി​പി​എ​മ്മി​ന്‍റെ ലോ​ക്സ​ഭാം​ഗ​മാ​യി​രി​ക്കെ പാ​ർ​ട്ടിയുടെ മത വിശ്വാസത്തിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്തതിൻ്റെ പേ​രി​ൽ 2009-ൽ ​സി​പി​എ​മ്മി​ൽ​നി​ന്നു പു​റ​ത്താ​ക്കുകയായിരുന്നു. പി​ന്നീ​ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി 2011-ൽ ​ക​ണ്ണൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. കെ. സു​ധാ​ക​ര​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​തു കോ​ൺ​ഗ്ര​സി​ൽ വ​ലി​യ ക​ല​ഹ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

പി​ന്നീ​ട് കാ​ര്യ​മാ​യ പ​രി​ഗ​ണ​ന പാ​ർ​ട്ടി​യി​ൽ ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ നേ​തൃ​ത്വ​വു​മാ​യി അ​ക​ലു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലേ​ക്ക്‌ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ കെ.​സു​ധാ​ക​ര​നു​മാ​യി രൂ​ക്ഷ​മാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ട​ലെ​ടു​ത്ത​തോ​ടെ പാ​ർ​ട്ടി​യി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​ന​മി​ല്ലാ​താ​യി. ഇ​തി​നി​ട​യി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്നു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പ്ര​കീ​ർ​ത്തി​ച്ച് നി​ര​ന്ത​രം പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സി​ലും അ​ന​ഭി​മ​ത​നാ​യി. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ ഡ​ൽ​ഹി​യി​ലെ​ത്തി നേ​രി​ട്ടു ക​ണ്ട് മ​ന​സ് തു​റ​ന്നു.

പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി​ത​ന്നെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ബി​ജെ​പി​യി​ൽ ചേ​രു​ന്ന​ത്.കോൺഗ്രസ് വിട്ടതിനു ശേഷം ഉപജീവനാർത്ഥം ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചതായിരുന്നു അബ്ദുള്ളക്കുട്ടി എന്നാൽ മോദിയെ പുകഴ്ത്തിയതിൻ്റെ പേരിൽ കോൺഗ്രസിൽ നിന്നും പുറത്തായ ന്യൂനപക്ഷക്കാരനായ നേതാവിനെ പാർട്ടിയിലേക്കു കൊണ്ടുവരാനുള്ള കരുക്കളാണ് ബിജെപി നേതൃത്വം നീക്കിയത്.

കേരളത്തിൽ ഇതിനു മുൻപ് ഒരാജഗോപാൽ മാത്രമേ ദേശീയ ഉപാധ്യക്ഷരിലൊരാളായി പ്രവർത്തിച്ചിട്ടുള്ളു. ബിജെപി ഭരിക്കുന്ന കർണാടക സംസ്ഥാനത്തിൻ്റെ പാർട്ടി ചുമതല അബ്ദുള്ളക്കുട്ടിക്ക് നൽകിയേക്കും ദില്ലിയിൽ സ്ഥിരമായി താമസിച്ചു പ്രവർത്തിക്കുന്നതിന് രാജ്യസഭാ അംഗത്വം നൽകുന്ന കാര്യത്തിലും ഉടൻ തീരുമാനമായേക്കും. എന്നാൽ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിലെ ബിജെപിയിൽ അഭിപ്രായ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് യാതൊരു സൂചനയും നൽകാതെ കേന്ദ്ര നേതൃത്വമാണ് ഈ വിഷയത്തിൽ ചരട് വലിച്ചത്. പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ ' ശോഭാ സുരേന്ദ്രൻ എം ടി രമേശ് തുടങ്ങി ബിജെപിയുടെ രൂപീകരണ വേളയിൽ പാർട്ടി യിൽ വലിയൊരു വിഭാഗം നേതാക്കളെ തഴഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയുമൊക്കെ പാർട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിച്ചത്.

English summary
IS AP Abdullakkutty's next aim loksabha after selected as BJP's National Vice president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X