കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ കളക്ടറും യതീഷ്ചന്ദ്രയുമായുള്ള തർക്കം ഒത്തുതീർന്നു: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് സൂചന

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ ഉന്നത ഉദ്യോഗസ്ഥൻമാർ തമ്മിലുള്ള അഭിപ്രായ ഭിന്നത മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഒത്തുതീർപ്പാക്കി. ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രയും ജില്ലാ കളക്ടറും തമ്മിലുള്ള തർക്കമാമ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് താൽക്കാലികമായി ഒത്തുതീർപ്പാക്കിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നിർണായക സമയത്ത് വിവാദങ്ങളുണ്ടാക്കി സർക്കാരിന്റെ യശസ്സ് കളയരുതെന്ന കർശനമായ നിർദ്ദേശമാണ് ഇരുവർക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയത്. ഇതോടെ കളക്ടർ - പൊലീസ് പേരിൽ താൽക്കാലികമായ വെടിനിർത്തൽ ആണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത് നോൺ ഹോട്ട് സ്പോട്ട് മേഖലയിൽ പോലീസ് അടച്ച റോഡുകൾ തുറക്കാൻ കലക്ടർ നിർദ്ദേശിച്ചതാണ് വിവാദത്തിന് തുടക്കമായത്.

 പാചകവാതക വില വീണ്ടും കുറഞ്ഞു: നിരക്ക് കുറച്ചത് തുടർച്ചയായ മൂന്നാം തവണ പാചകവാതക വില വീണ്ടും കുറഞ്ഞു: നിരക്ക് കുറച്ചത് തുടർച്ചയായ മൂന്നാം തവണ

ഇതിനെത്തുടർന്നുണ്ടായ തർക്കം മാധ്യമ പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. അടിയന്തര നടപടികൾ സ്വീകരിക്കുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ആശയക്കുഴപ്പമാണ് സംഭവിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് കളക്ടറും ജില്ലാ പോലീസ് മേധാവിയും സംയുക്തപ്രസ്താവന ഇറക്കിയത്. കളക്ടറും പോലീസ് മേധാവിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നോ നിലയിലുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും എല്ലാ വകുപ്പുകളും ഒരുമിച്ചാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയതെന്നും ഉന്നത ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു.

yathishchandra1-1

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമായിത്തന്നെ തുടരേണ്ടതുണ്ട് അടിയന്തരമായി നടപടികൾ സ്വീകരിക്കുന്നതിന് ഭാഗമായി ചിലപ്പോൾ ആശയക്കുഴപ്പം ഉണ്ടാവുക സ്വാഭാവികമാണ് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെ ഭാഗമായുള്ള നിർദ്ദേശമാണ് കളക്ടർ നൽകിയതെന്നും വ്യാഖ്യാനം നൽകേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി തർക്കത്തെ ഇരുവരും ലഘൂകരിക്കുന്നു. ഇതിനിടെ അവലോകന യോഗത്തിൽ ജില്ലാ പോലീസ് മേധാവി പങ്കെടുക്കുന്നില്ലെന്നും ജില്ലാ കളക്ടർ ചൂണ്ടിക്കാണിച്ചിരുന്നു. ഇനിയുള്ള അവലോകന യോഗങ്ങളിൽ . ജില്ലാ പൊലിസ് മേധാവി പങ്കെടുക്കുമെന്നാണ് സൂചന.

എന്നാൽ തന്റെ മുൻ നിലപാടിൽ നിന്നും ഇതുവരെ മാറിയിട്ടില്ലെന്ന സൂചനയാണ് യതീഷ് ചന്ദ്രനൽകുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ റോഡുകളിൽ പോലീസ് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ അതേപടി തുടരുമെന്ന്
ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറയുന്നു. ഹോട്ട്സ്പോട്ട് മേഖലകളിൽ ഉൾപ്പെടെ റോഡ് അടിച്ചിടുന്നതിന് യാതൊരു മാറ്റമുണ്ടാകില്ല. റോഡ് അടച്ചിട്ട കാലത്തോളം പോലീസിന്റെ സാന്നിധ്യം ഉണ്ടാകില്ല എന്നാൽ നോൺ ഹോട്ട്സ്
പോട്ട് മേഖലകളിലെ പ്രധാന റോഡുകൾ തടസ്സപ്പെടുത്തി ഇരിക്കുന്നിടത്ത് പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. ഗുരുതരാവസ്ഥയിൽ ആംബുലൻസിൽ എത്തുന്ന രോഗികൾക്ക് മാത്രമേ റോഡ് തുറന്നു കടത്തി വിടുകയുള്ളൂ ട്രിപ്പിൾ ലോണിൽ തൽക്കാലം ഒരു മാറ്റവും ഉണ്ടാകില്ലെന്നും എസ്പി പറഞ്ഞു.

ജില്ലയിലെ നോൺ ഹോട്ട്സ്പോട്ട് മേഖലയിൽ അടച്ച മുഴുവൻ റോഡുകളും അടിയന്തരമായി തുറക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ കത്തിൽ കളക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ തീരുമാനം ചെറുതായി ഭേദഗതി വരുത്തിയാണ്പു തിയ ഉത്തരവിറക്കിയത്. ഇവിടങ്ങളിൽ റോഡ് അടയ്ക്കുന്നുണ്ടെങ്കിൽ സർവീസുകൾക്കും റോഡ് തുറന്നുകൊടുക്കാൻ നിർബന്ധമായും പോലീസുകാർ ഡ്യൂട്ടിയിൽ ഉണ്ടാകണമെന്നാണ് പുതിയ ഉത്തരവിലെ ആവശ്യം ഡ്യൂട്ടിയിലുള്ള സർക്കാർ ജീവനക്കാർ, അവശ്യസാധനങ്ങളുടെ വിതരണം, ആംബുലൻസ്, ആശുപത്രിയിലേക്കുള്ള രോഗികൾ അഗ്നിരക്ഷാസേന നടത്തുന്ന സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയണമെന്നും കളക്ടർ നിർദ്ദേശിച്ചു.

English summary
Issues between Kanur district collector and Yathish Chandra resolved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X