കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷുഹൈബ് വധത്തിലെ ഗൂഡാലോചനക്കേസ്: കണ്ണൂരില്‍ വീണ്ടും സിപിഎം- കോണ്‍ഗ്രസ് രാഷ്ട്രീയ പോരിന് കളമൊരുക്കം!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ ഗൂഡാലോചന നടത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ പോരിന് കളമൊരുക്കുന്നു. 56 ലക്ഷം ചെലവഴിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്നും പ്രത്യേക അഭിഭാഷകനെ കൊണ്ടുവന്നു കേസ് നടത്തിയത്. കേസില്‍ സിബിഐ അന്വേഷണം വന്നതാല്‍ ഷുഹൈബ് വധക്കേസില്‍ തങ്ങളുടെ ഉന്നത നേതാക്കള്‍ കുടുങ്ങുമോയെന്ന ആശങ്കയും സിപിഎമ്മില്‍ ശക്തമായിരുന്നു. ഇതിനാലാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവഴിച്ചു സിബിഐ അന്വേഷണത്തിനെതിരെയായുള്ള കേസ്‌ കൊണ്ടുപിടിച്ചു നടന്നത്. എന്നാല്‍ ഇപ്പോഴുണ്ടായ പ്രതികൂല വിധി കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ്.‌‌

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്

ഷുഹൈബ് വധക്കേസിലെ ഗൂഡാലോചനക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കെ.സുധാകരന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാനമെങ്ങും കോണ്‍ഗ്രസ് പദയാത്രയും നടത്തി. എന്നാല്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ടി പി ചന്ദ്രശേഖരന്‍ കേസിനു സമാനമായി ഗൂഡാലോചനക്കാരെ മാത്രം കണ്ടെത്താനായില്ല.

shuhaibmurdercase-

ഇതേ തുടര്‍ന്നാണ് കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസും ഷുഹൈബിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് കേസ് കൃത്യം ചെയ്തവരിലേക്ക് മാത്രം ഒതുങ്ങുന്നത്. ഇതോടെ ഒരു ഇടവേളയ്ക്കു ശേഷം കണ്ണൂരില്‍ സിപിഎം, കോണ്‍ഗ്രസ പോരിനും വഴിതുറക്കുകയാണ്. ശുഹൈബ് വധക്കേസില്‍ കോടതി എല്ലാവശങ്ങളും പരിശോധിച്ചശേഷമാണ് സിബിഐ അന്വേഷണംവേണ്ടെന്നു വിലയിരുത്തിയതെന്നു സിപിഎം സംസഥാന കമ്മിറ്റിയംഗം പി.ജയരാജന്‍ പ്രതികരിച്ചു. എന്നാല്‍

ഷുഹൈബ് വധക്കേസില്‍ നീതി നിഷേധിക്കപ്പെട്ടുവെന്ന് കെ സുധാകരന്‍ എം.പി അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണം വരാതിരിക്കാന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തി. നീതിക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇടതുപക്ഷം സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നും അസം അഭിഭാഷകനെ പൊതുഖജനാവിലെ പണം ചെലവാക്കി കൊണ്ടുവന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു. ആരാണ് ഈ അസം സ്വദേശിയായ വക്കീല്‍. സംഭവത്തില്‍ എന്തോ മറഞ്ഞിരിപ്പുണ്ട്, യഥാര്‍ത്ഥ കൊലയാളികളല്ല കേസിലുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.

English summary
Issues emerges on Shuhaib murder case between congress and CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X