Get Updates
Get notified of breaking news, exclusive insights, and must-see stories!

അപൂര്‍വം; മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മുന്നണി കണ്‍വീനറും കോണ്‍ഗ്രസ് പ്രസിഡന്റും കണ്ണൂരുകാര്‍

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനേയും സര്‍ക്കാരിനേ നയിക്കുന്ന കക്ഷിയുടേയും മുന്നണിയുടേയും പ്രതിപക്ഷത്തെ നയിക്കുന്ന കക്ഷിയുടേയും തലപ്പത്തുള്ള നേതാക്കളെല്ലാം കണ്ണൂരുകാര്‍ എന്ന അപൂര്‍വതയ്ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍, സര്‍ക്കാരിലെ ഒന്നാം കക്ഷിയായ സി പി ഐ എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍, എല്‍ ഡി എഫിനെ നയിക്കാന്‍ ഇ പി ജയരാജന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരെല്ലാം കണ്ണൂരുകാരാണ്.

ഇതാദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു അപൂര്‍വതയ്ക്ക് കേരളം സാക്ഷ്യം വഹിക്കുന്നത്. കേരള രാഷ്ട്രീയ ഭൂപടത്തില്‍ നേരത്തെ തന്നെ സ്ഥാനമുള്ള മണ്ണാണ് കണ്ണൂരിലേത്. ഇ പി ജയരാജന്‍, എ വിജയരാഘവന് പകരം എല്‍ ഡി എഫ് കണ്‍വീനറായതോടെയാണ് ഈ അപൂര്‍വത സാധ്യമായത്.

KANNUR1

സി പി ഐ എമ്മില്‍ വിഭാഗീയത കൊടി കുത്തി വാണിരുന്ന കാലത്ത് പിണറായി വിജയനൊപ്പം നിലയുറപ്പിച്ചവരാണ്‌കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയും.

കണ്ണൂരില്‍ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗത്വം ഇ പി ജയരാജന്‍ നിലനിര്‍ത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ്. അതേസമയം സില്‍വര്‍ ലൈന്‍ എന്ന സ്വപ്‌ന പദ്ധതിയാണ് സര്‍ക്കാരിനും സി പി ഐ എമ്മിനും മുന്നിലുള്ള പ്രശ്‌നം.

സില്‍വര്‍ ലൈനിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഇതിനെതിരെ ജനങ്ങളിലേക്കിറങ്ങി പ്രതിരോധിക്കാനാണ് സി പി ഐ എമ്മിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും തീരുമാനം. ഇതിനാല്‍ സില്‍വര്‍ ലൈനില്‍ കണ്ണൂരുകാരുടെ പരസ്പര പോരിനും ഇനി രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കും. ഇ പി ജയരാജനും കെ സുധാകരനും തമ്മിലുള്ള വൈരം നേരത്തെ തന്നെ ചര്‍ച്ചയായതുമാണ്.

Recommended Video

cmsvideo
    കണ്ണൂര്‍: മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ; സിപിഎമ്മിൽ കണ്ണൂരിന്റെ സമ്പൂർണ്ണ ആധിപത്യം

    അതേസമയം സി പി ഐയെ അടക്കം സില്‍വര്‍ ലൈനില്‍ ഒപ്പം നിര്‍ത്താന്‍ ജയരാജനെ പോലൊരു നേതാവിന് സാധിക്കുമെന്നാണ് സി പി ഐ എം വിലയിരുത്തല്‍. പദ്ധതിയോട് എതിര്‍പ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില അസ്വാരസ്യങ്ങള്‍ സി പി ഐയ്ക്കുള്ളിലുണ്ട്. ഇത് മാറ്റാന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ എന്ന നിലയ്ക്ക് ഇ പിയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+