കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ ജയിലില്‍ കാപ്പതടവുകാര്‍ ഏറ്റുമുട്ടുന്നത് പതിവാകുന്നു:പുറത്തിറക്കരുതെന്ന് നിര്‍ദ്ദേശം

Google Oneindia Malayalam News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് ജയില്‍വകുപ്പിന്റെ നിര്‍ദ്ദേശം. ഇന്നലെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കാപ്പ തടവുകാര്‍ തീര്‍ത്തും അക്രമാസക്തരാണെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നു.

നാഥനില്ലാകളരിയായി കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയില്‍. തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവായതോടെ ജയില്‍ സുരക്ഷയ്ക്കു തന്നെ വെല്ലുവിളിയായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ജയില്‍ ദിനത്തില്‍ കാപ്പ തടവുകാര്‍ ചേരിതിരിഞ്ഞാണ് ഏറ്റുമുട്ടിയത്.

knr1331

വ്യാഴാഴ്ച പകല്‍ 12.30നാണ് സംഭവം. ജയില്‍ ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരും പുതിയതായി നിര്‍മിച്ച ജയില്‍ ബ്ലോക്കിലെ കാപ്പ തടവുകാരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.

മൂന്നാം ബ്ലോക്കിലെ തടവുകാര്‍ പുതിയെ ബ്ലോക്കിലെ കാപ്പ തടവുകാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഏറ്റുമുട്ടുകയുമായിരുന്നു. കാപ്പ തടവുകാരനായ തൃശൂര്‍ സ്വദേശി വിവേക് വില്‍സ (22)ന് പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

നേരത്തെ നിരവധി തവണ കാപ്പ തടവുകാര്‍ തമ്മിലും മറ്റുബ്ളോക്കിലെ തടവുകാരുമായും ഏറ്റുമുട്ടലുണ്ടായിരുന്നു. തൃശൂര്‍ സ്വദേശികളായ കാപ്പ തടവുകാരുടെ മര്‍ദ്ദനമേറ്റു ജയിലില്‍ ബാര്‍ബറായി ജോലി ചെയ്തിരുന്നു ബി.ജെ.പി പ്രവര്‍ത്തനകന് പരുക്കേറ്റിരുന്നു.

ഇതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരും സംഘം ചേര്‍ന്നു തിരിച്ചടിച്ചു. ആയിരത്തിലേറെ അന്തോവാസികള്‍ പാര്‍ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍സുരക്ഷാഭീഷണിയുണ്ടെന്ന് നേരത്തെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്തിയ സംഭവത്തില്‍ സുരക്ഷാവീഴ്ചപറ്റിയെന്ന വകുപ്പുതല അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് മാസങ്ങളായി സസ്പന്‍ഷനിലാണ്.

ഇതോടെ നാഥനില്ലാ കളരിയായി മാറിയിട്ടുണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. ഇവിടെ നിന്നും ലഹരിവസ്തുക്കളും മൊബൈല്‍ ഫോണുകളും കണ്ടെടുക്കുന്നത് സര്‍വസാധാരണമാണ്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തേക്ക് ഫോണ്‍ ചെയ്തത് ഏറെ വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മദ്യവും ബീഡിയും കണ്ടെടുത്തു സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ജയിലില്‍ എത്തി ഈ സാധനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയിലിന്റെ ഒന്‍പതാം മതിലിനു സമീപം ആശാരിപ്പണിയെടുക്കുന്ന സ്ഥാപനത്തിന് സമീപം വെച്ചാണ് കഴിഞ്ഞ ദിവസം രണ്ടുകുപ്പി വോഡ്കാ മദ്യവും നാലുപാക്കറ്റ് ബീഡിയും കണ്ടെടുത്തത്. രാവിലെ തടവുകാരെ പുറത്തുവിടുന്നതിനു മുന്‍പ് നടത്തിയ പരിശോധനയില്‍ വാര്‍ഡന്‍മാരാണ് ഇവ കണ്ടെത്തിയത്. ലഹരിവസ്തുക്കള്‍ മറ്റാരോ പുറത്തു നിന്നും എറിഞ്ഞുകൊടുത്താണോയെന്നാണ് സംശയം. നേരത്തെ ജയിലിലെ പാചകമുറിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ സൂപ്രണ്ടിനെസസ്പെന്‍ഡ് ചെയ്തിരുന്നു. ജയിലിനകത്തേക്ക് തുടര്‍ച്ചായി ലഹരിവസ്തുക്കള്‍ കടത്തുന്നത് കണ്ടെത്താനാവാതെ നട്ടം തിരിയുകയാണ് ജയില്‍ വകുപ്പ് അധികൃതര്‍. ജയിലിനകത്തേക്ക് വരുന്ന പച്ചക്കറി വാഹനത്തില്‍ കഞ്ചാവ് കടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. കാസര്‍കോട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പിടിയിലായെങ്കിലും ആര്‍ക്കുവേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നു ഇതുവരെ വ്യക്തമായിട്ടില്ല. ഒന്നര വര്‍ഷം മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ റോഡിനു മുന്‍വശത്തുള്ള ഫ്രീഡം ചപ്പാത്തി കൗണ്ടറിന്റെ ഓഫിസ് കുത്തിതുറന്ന് മേശവലിപ്പിലുണ്ടായിരുന്ന

ഒന്നരലക്ഷത്തോളം രൂപ കവര്‍ന്നിരുന്നുവെങ്കിലും പ്രതികളെകണ്ടെത്താന്‍ ഇതുവരെ കേസ് അന്വേഷിച്ച ടൗണ്‍ പൊലിസിനു കഴിഞ്ഞിരുന്നില്ല.

English summary
Jail Department orders not to let Kappa prisoners out of their cells in Kannur Central Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X