കണ്ണൂർ ജയിലിൽ മോഷണം നടന്നത് ഗുരുതര വീഴ്ച്ചയെന്ന് പോലീസ്: ജയിൽ ഡിജിപി റിപ്പോർട്ട് തേടി
കണ്ണുർ: തൂക്കുകയർ കാത്തു നിൽക്കുന്ന പ്രതികളടക്കം കഴിയുന്ന കണ്ണുർ സെൻട്രൽ ജയിൽ വളപ്പിൽ കവർച്ച നടന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയെന്ന് പൊലിസ് റിപ്പോർട്ട് ഇതോടെ ഈ വിഷയത്തിൽ ജയിൽ ഡി.ജി.പി ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടിയിട്ടുണ്ട്.സംസ്ഥാന ആഭ്യന്തര വകുപ്പും ഇൻ്റലിജൻസും സമാന്തര അന്വേഷണം നടത്തി വരികയാണ്. അടുത്ത ദിവസം തന്നെ ജയിൽ എ.ഡി.ജി.പി കണ്ണുർ സെൻട്രൽ ജയിലിൽ സന്ദർശനം നടത്തുമെന്നാണ് സൂചന.
കണ്ണുർ -കാസർകോട് ദേശീയപാതയിലെ പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കണ്ണുർ സെൻട്രൽ ജയിലിലെ ഭക്ഷ്യ വിതരണ കൗണ്ടറിൽ നിന്നും രണ്ടു ലക്ഷം രൂപയോളമാണ് കവർന്നത് മോഷണം നടന്ന ജയിൽ വളപ്പിലെ ഭക്ഷ്യ വിതരണ ഓഫിസിൽ കണ്ണുർ ടൗൺ പൊലിസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

തഴക്കവും പഴക്കവും ചെന്ന പ്രൊഫഷനൽ മോഷ്ടാക്കൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താനാകുവെന്ന നിഗമനത്തിലാണ് പൊലീസ്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും വിൽപ്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാബ്. ചിക്കൻ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കലക്ഷനായ 1,95,600 രൂപയാണ് മോഷണം പോയത്.ജയിലിൽ ഭക്ഷണം വറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളിൽ ജയിലിലെ ഓഫിസിൽ അടയ്ക്കാറാണ് പതിവ്. ഇന്നലത്തെ വിറ്റുവരവാണ് മോഷണം പോയത്.24 മണിക്കുറും സി.സി.ടി.വി ക്യാമറയും ആയുധമേന്തിയ കമാൻഡോകളും കാവലുള്ള ജയിലിന് അമ്പതു മീറ്റർ മാത്രം ദൂരമുള്ള ഓഫിസിൽ നിന്നും എങ്ങനെയാണ് പണം കവർന്നതെന്നാണ് പൊലിസിനെയും ജയിൽ അധികൃതരേയും അത്ഭുതപ്പെടുത്തുന്ന കാര്യം.
ബുധനാഴ്ച്ച രാത്രിയോടെ ചെയ്ത വേനൽ മഴയിലും ഇടിമിന്നലിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലെന്നപോലെ ജയിലിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു ഈ സമയത്താണ് കവർച്ച നടന്നതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.ഇത്രയും സുരക്ഷാ സംവിധാനമുള്ള ജയിൽ പരിസരത്ത് മോഷണം നടന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്. രാവിലെ വിവിധ ബ്ളോക്കുകളിൽ നിന്നും പുറത്തു വിടുന്ന ജയിലിലെ അന്തേവാസികളെത്തരെയും ഇപ്പോൾ ജയിലിന് പുറത്തേക്ക് വിടാറില്ല. ശിക്ഷാ തടവ് തീരാറായ വരെ മാത്രമാണ് പ്രധാനമായും പുറത്തെ ജോലികൾക്കായി ജയിലിന് പുറത്ത് എത്തിക്കുന്നത്. വൈകുന്നേരത്തോടെ മുഴുവൻ അന്തേവാസികളെയും അതാതു ബ്ളോക്കിലേക്ക് തന്നെ അയക്കും പലരും നേരത്തെ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാറാണ് പതിവ്.
ബുധനാഴ്ച്ച രാത്രി വൈദ്യുതിയില്ലാത്തതുകൊണ്ടും അന്തേവാസികളെല്ലാം നേരത്തെ കിടന്നുറങ്ങിയിരുന്നു. ജയിൽ വകുപ്പിൻ്റെ ചപ്പാത്തി കൗണ്ടർ രാവിലെ ഏഴു മണി മുതൽ രാത്രി പത്തു മണി വരെയാണ് തുറന്നു പ്രവർത്തിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വിറ്റ ശേഷം പത്തു മണിയോടെ കൗണ്ടർ അടയ്ക്കും.പിന്നെ അന്നത്തെ വിറ്റുവരവ് ജയിലിനോട് ചേർന്നുള്ള ഓഫിസിൽ അടയ്ക്കാറാണ് പതിവ്. ഈക്കാര്യം കണക്കിലെടുത്ത് രാത്രി പതിനൊന്നിന് ശേഗവും പുലർച്ചെ അഞ്ചിനുമിടെയിലാണ് മോഷണം നടന്നതെന്ന് വ്യക്തമാണെന്ന് പൊലിസ് പറഞ്ഞു.
രാഷ്ട്രീയ തടവുകാരും കൊലക്കേസ് പ്രതികളുമടക്കം ആയിരത്തോളം തടവുകാരാണ് കണ്ണുർ സെൻട്രൽ ജയിലിൽ കഴിയുന്നത്.ജയിൽ അന്തേവാസികളുടെ സാമ്പത്തിക ഉന്നമനത്തിനും പുനരധിവാസത്തിനും വേണ്ടിയാണ് സംസ്ഥാനത്ത് കണ്ണൂരും വി യ്യൂരിലുമായി ഫ്രീഡം ചപ്പാത്തി സക്വയർ എന്ന പേരിൽ ജയിൽ വകുപ്പ് ഭക്ഷ്യ വിതരണ ശൃംഖല തുടങ്ങിയത്. ഇതു വൻ ലാഭകരമായതിനെ തുടർന്ന് വിവിധ ഭക്ഷ്യോൽപന്നങ്ങളും ഫ്രീഡം സലൂൺ എന്ന പേരിൽ ബ്യൂട്ടി പാർലറും പെട്രോൾ പമ്പും തുടങ്ങിയത്. മാത്രമല്ല ജയിലിൽ നിന്നും കുടയുൾപ്പെടെയുള്ളവ നിർമ്മിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ അന്തേവാസികളുടെ പുനരധിവാസത്തിനായി നിരവധി പദ്ധതികളാണ് ജയിൽ വകുപ്പ് ആവിഷ്ക്കരിച്ചു വരുന്നത്. എന്നാൽ ഇതിനോടൊപ്പം ജയിൽ കേന്ദ്രീകരിച്ച് തടവുകാരുടെ അച്ചടക്കരാഹിത്യവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ കുറെക്കാലമായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications