കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടന്നൂരില്‍ ജപ്പാന്‍ മോഡല്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കും: കമ്പിനി പ്രതിനിധികള്‍ നഗരസഭ സന്ദര്‍ശിച്ചു

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ ജപ്പാനിലെ മാതൃകയില്‍ ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ചു ജപ്പാന്‍ കമ്പനി പ്രതിനിധികള്‍ മട്ടന്നൂര്‍ നഗരസഭയുടെ നിലവിലുള്ള മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യയിലുള്ള മോഡല്‍ പ്രോജക്ട് മട്ടന്നൂര്‍ നഗരസഭയില്‍ സ്ഥാപിക്കുന്നത്.

<strong>രാഹുൽ വരുന്നത് കേരളത്തിനു ലഭിക്കുന്ന സുവർണാവസരം, പിന്മാറുന്നത് പൂർണമനസോടെ ടി സിദ്ദീഖ്</strong>രാഹുൽ വരുന്നത് കേരളത്തിനു ലഭിക്കുന്ന സുവർണാവസരം, പിന്മാറുന്നത് പൂർണമനസോടെ ടി സിദ്ദീഖ്

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ആരംഭിച്ചതോടെ മട്ടന്നൂര്‍ നഗരം ക്ലീന്‍ സിറ്റിയാക്കുന്നതിന്റെ ഭാഗമായാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് മാതൃകാപരമാക്കുന്നത്. ഒന്നര കോടിയോളം രൂപ ചെലവ് വരുന്ന ആധുനിക പ്ലാന്റ് സ്ഥാപിക്കുന്നതോടെ ദിവസം ഒരു ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുമെന്നാണ് പ്രത്യേകത. നഗരസഭയില്‍ മോഡല്‍ പ്രോജക്ട് നടപ്പിലാക്കിയാല്‍ സമീപ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനം ഒരുക്കുമെന്ന് നഗരസഭ അധ്യക്ഷ അനിതാ വേണുവും വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമനും പറഞ്ഞു.

Jappan waste plant

സംസ്‌കരിക്കുന്ന മാലിന്യം വളമാക്കി കൃഷിഭവന്‍ മുഖേന വിതരണം ചെയ്യും. ശുചിത്വ മിഷന്റെയും റെയ്ഡ്‌കോയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മട്ടന്നൂര്‍ നഗരസഭയില്‍ പദ്ധതി വിജയകരമായാല്‍ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കാനാണ് ജപ്പാന്‍ കമ്പനിയുടെ ലക്ഷ്യം. പ്ലാന്റിനെ കുറിച്ചു വിശദീകരിക്കുന്നതിന് മട്ടന്നൂര്‍ നഗരസഭ ഭരണ സമിതി അംഗങ്ങളും ശുചിത്വ മിഷന്റെയും റെയ്ഡ്‌കോയുടെയും പ്രതിനിധികളുമായി ജപ്പാന്‍ സാങ്കോ ഹോള്‍ഡിങ്‌സ് കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തി.

മോഡല്‍ പ്രോജക്ട് വേഗത്തില്‍ നടപ്പിലാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. നഗരസഭയുടെ കരിത്തൂര്‍ പറമ്പിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്. ജപ്പാന്‍ കമ്പനി ജനറല്‍ മാനേജര്‍ നാവോ സുകി സെന്‍സകി, കോര്‍പറേറ്റ് ഓഫീസര്‍ മനാബു ഇഷിദ, റെയ്ഡ്‌കോ എം.ഡി സി.പി.മനോജ് കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.സോമശേഖരന്‍, ടെക്‌നിക്കല്‍ കമ്മിറ്റി അംഗം ഡോ. മോഹനന്‍, അഭിജിത്ത് എന്നിവര്‍ അധികൃതരുമായി ചര്‍ച്ച നടത്തി.

English summary
Japan Model Waste plant will be set up at Mattannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X