ജയകൃഷ്ണൻ മാസ്റ്റർ വധകേസ്: അന്വേഷണം ബിജെപി സിബിഐക്ക് വിടാത്തത് എന്തുകൊണ്ടെന്ന് കോൺഗ്രസ്

കണ്ണൂർ: കാഞ്ഞങ്ങാട് മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ ഇ ചന്ദ്രശേഖരനെ അക്രമിച്ച കേസ് സി.പി.എം-ബി.ജെ.പി നേതാക്കൾ അട്ടിമറിച്ചതു പോലെയാണ് നേരത്തെ യുവമോർച്ച നേതാവ് കെ.ടി ജയകൃഷ്ണൻ മാസ്റ്റർ കൊലപാതക കേസ് സി.ബി.ഐക്ക് വിടാതെ അട്ടിമറിച്ചതെന്ന് കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു രണ്ടു പതിറ്റാണ്ടിനു ശേഷം ബി.ജെ.പിയിലെയും കോൺഗ്രസിലെയും നേതാക്കൾ തമ്മിലുള്ള വാക് പോരിനാൽ ചൂടുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ടതിന് ദൃക്സാക്ഷിയായ മൊകേരി യു.പി സ്കൂൾ ആറ് ബി ക്ളാസിലെ വിദ്യാർത്ഥിനിയായ ഷെസീന വിഷം കഴിച്ചു ജീവനൊടുക്കിയതിന് പിന്നാലെയാണ് വീണ്ടും കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകം കണ്ണൂർ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്.
ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ട മൊകേരി യു.പി സ്കൂളിലെ ആറു ബിയിൽ പഠിച്ച പാനൂർ കൂരാറ യിലെ വിദ്യാർത്ഥിനി ഷെസീ ന ജീവനൊടുക്കിയതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നത്. തങ്ങളുടെ പാർട്ടി എട്ടു വർഷമായി കേന്ദ്രം ഭരിച്ചിട്ടും സി ബി ഐ അന്വേഷണത്തിന് ബി ജെ പി തയ്യാറാകാത്തത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കാൻ നേതൃത്വം തയ്യാറാകണമെന്ന് കണ്ണൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് ചോദിച്ചു. കണ്ണർഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർട്ടിൻ ജോർജ് .
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര സജീവമായത് കൊണ്ടാണ്
ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് സ് സിബിഐ അന്വേഷണം നടക്കാത്തതെന്ന് കണ്ണൂർ മാർട്ടിൻ ജോർജ് പറഞ്ഞു.. സി ബി ഐ അന്വേഷണത്തിന് ബി ജെ പി തയ്യാറാകാത്തത് എന്ത് കൊണ്ടെന്ന് നേതൃത്വം തയ്യാറാകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ബി ജെ പിയുടെ ആവശ്യം കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ് എട്ടു .വർഷം മുമ്പ് സിബിഐ അന്വേഷണം നടത്താൻ യു ഡി എഫ് സർക്കാർ തീരുമാനിച്ചിരുന്നു. ആ തീരുമാനം നടപ്പാക്കാൻ ഇതുവരെ കേന്ദ്രത്തിലെ ബിജെപി സർക്കാരിന് ആയിട്ടില്ല ഇത് സി പി എം - ബിജെപി അന്തർധാരയുടെ ഭാഗമാണെന്നും മാർട്ടിൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാന ബിജെപിക്ക് ഭയമാണ് കെ.സുരേന്ദ്രൻ അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടാത്തത്. കഴിഞ്ഞ ദിവസം പാനൂരിൽ ആത്മഹത്യ ചെയ്ത ഷെസീന ജയകൃഷ്ണൻ വധത്തിന്റെ ബാക്കിപത്രമാണെന്നും ഡി മാർട്ടിൻ ജോർജ് പറഞ്ഞു. : ഈ കേസിൽ പുനരന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടാൽ നിയമസഹായം കോൺഗ്രസ് നൽകും രാഷ്ട്രീയപരമായി ഇവരെ സംരക്ഷിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.. 16 കുട്ടികൾ അന്ന് ക്ളാസിലുണ്ടായിരുന്നു. ഇവരൊക്കെ അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിൽനിന്നും ഇനിയും വിമുക്തരായിട്ടില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.












Click it and Unblock the Notifications