Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിത്തട്ടിപ്പ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി റിമാന്‍ഡില്‍

തലശേരി: റെയില്‍വെയില്‍ മാനേജര്‍ ഉള്‍പ്പെടെയുളള തസ്തികകളില്‍ ജോലി വാഗ്ദ്ധാനം ചെയ്തു നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരന്‍ റിമാന്‍ഡില്‍. തലശേരി ചൊക്ളി നിരുമ്പ്രം സ്വദേശി കെ.ശശിയെയാ(65)ണ് തലശേരി ടൗണ്‍ എസ്. ഐ വി.വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. ഇതിനു ശേഷം ഇയാളെ ചോദ്യം ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. തലശേരി കൊയ്യോട് സ്വദേശി എ.കെ ശ്രീകുമാറിന്റെ പരാതിയിലാണ് പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തത്.

ബിസിനസുകാരനെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി റെയില്‍വെയില്‍ ജോലി വാഗ്ദ്ധാനം ചെയ്തു പണം തട്ടിയെടുത്തുവെന്നാണ് പരാതി. ഇതിനായി റെയില്‍വെയിലെ വ്യാജരേഖകള്‍ കാണിച്ചു പരാതിക്കാരനില്‍ നിന്നും ബന്ധുവില്‍ നിന്നുമാണ് 36,50,000 രൂപ തട്ടിയെടുത്തതിനു ശേഷം ജോലിയോ കൊടുത്ത പണമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.

knr-fraud

ഇതേ തുടര്‍ന്നാണ് തലശേരി ടൗണ്‍ പൊലിസിനെ പരാതിക്കാരന്‍ സമീപിച്ചത്. പ്രതിയായ കെ.ശശി സമാനമായ രീതിയില്‍ പിലിക്കോട് കാലിക്കടവിലെ ശ്രീനിലയത്തിലെ പി ശരത് കുമാര്‍, സഹോദരന്‍ ശ്യാംകുമാര്‍ എന്നിവരില്‍ നിന്നും ഒരു കോടി രൂപയോളം രൂപ വാങ്ങി ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നു പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് നേരത്തെ കേസെടുത്തിരുന്നു.

റെയില്‍വെയില്‍ മാനേജര്‍ ജോലി വാഗ്ദ്ധാനം ചെയ്തുപിണറായി പാതിരയാട് പൊയനാട് സ്വദേശി പി.നരേന്ദ്രബാബുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസുമെടുത്തിട്ടുണ്ട്. പരാതിക്കാരന്റെ മകന് റെയില്‍വെയില്‍ ജോലി വാഗ്ദ്ധാനം ചെയ്തു പ്രതിയായ ശശി പരാതിക്കാരനില്‍ നിന്നും രണ്ടുതവണകളായി 25-ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ചുവെന്നാണ് കേസ്. ഇത്തരത്തില്‍ സംസ്ഥാനമാകെ പ്രതിയായ കെ.ശശിയും ഇയാള്‍ നേതൃത്വം നല്‍കിവന്ന സംഘവും ജോലി തട്ടിപ്പുനടത്തിയിട്ടുണ്ടെന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

തലശേരി നിടുംമ്പ്രത്തെ വീട്ടില്‍ നിന്നാണ് തലശേരി ടൗണ്‍ പൊലിസ് പ്രതിയെ അറസ്റ്റു ചെയ്തത്. തട്ടിപ്പു സംഘത്തിലെ കൂട്ടാളികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തലശേരി ടൗണ്‍ എസ്. ഐ വി.വി ദീപ്തി അറിയിച്ചു. റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചില ഭരണകക്ഷി നേതാക്കളുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ജോലി ഒഴിവിലേക്ക് റിക്രൂട്ട് മെന്റ് ചെയ്യാന്‍ പണം നല്‍കിയാല്‍ കഴിയുമെന്നും വിശ്വസിച്ചാണ് ശശി ഉദ്യോഗാര്‍ത്ഥികളെയും ബന്ധുക്കളെയും കബളിപ്പിച്ചിരുന്നു.

ഇത്തരം ജോലി തട്ടിപ്പുകളെ കുറിച്ചു നേരത്തെ റെയില്‍വെ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു മനസിലാക്കാത്ത ഉദ്യോഗാര്‍ത്ഥികളാണ് തട്ടിപ്പില്‍ കുരുങ്ങിയത്. റെയില്‍വെ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തും വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. അതുകൊണ്ടു തന്നെ അന്വേഷണം കൂടുതല്‍ പേരെ കേന്ദ്രീകരിച്ചു നടത്താനാണ് പൊലിസിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+