ജോലി വാഗ്ദാനം ചെയ്തു വീണ്ടും തട്ടിപ്പ്: തലശേരി സ്വദേശിയില്‍ നിന്നും ഒന്നര കോടി തട്ടിയെടുത്തു
തലശേരി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ തലശേരി സ്വദേശിക്ക് ഒന്നര കോടി രൂപയില്‍ അധികം നഷ്ടമായി. പാര്‍ട്ട് ടൈം ജോലിയിലുടെ കൂടുതല്‍ പണം വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. 1, 57.7000 രൂപയാണ് നഷ്ടമായത്.
വാട്സ്ആപ്പ് ടെലിഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴി പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് പണം കൈമാറിയ നാലുപേര്‍ക്കാണ് വന്‍ തുക നഷ്ടമായത്. 1,57,70,000 രൂപ 9,45,151 രൂപ, 6,04,894 രൂപ, 17,998 രൂപ എന്നിങ്ങനെയാണ് പരാതിക്കാര്‍ക്ക് നഷ്ടമായത്.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പ്. പരസ്യം കണ്ട് പണം നിക്ഷേപിക്കുന്നവര്‍ക്ക് കൂടുതല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും . പണം നല്കി അവര്‍ നല്കുന്ന ഓരോ ടാസ്ക് പൂര്‍ത്തീകരിച്ചാല്‍ ലാഭത്തോട് കൂടി പണം തിരികെ നല്‍കുമെന്നാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തില്‍ ടാസ്ക് പൂര്‍ത്തീകരിച്ചാല്‍ നല്കിയ പണം ലാഭത്തോടെ തിരിച്ചു നല്കി വിശ്വാസം നേടിയെടുക്കും. ഇതുപോലെ മൂന്ന് നാല് ടാസ്ക്കുകള് കഴിയുന്നത് വരെ പണം തിരികെ ലഭിക്കും.
പിന്നീട് ടാസ്ക് ചെയ്യുന്നതിനായി കൂടുതല്‍ പണം ആവശ്യപ്പെടുകയും ഒരു അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ആപ്ലിക്കേഷനില്‍ പണം ക്രെഡിറ്റ് ആകും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. ആപ്ലിക്കേഷനില്‍ പണം ക്രെഡിറ്റ് ആകുന്നത് കാണിക്കും എന്നല്ലാതെ അത് പിന്‍വലിക്കുവാന്‍ പറ്റുകയില്ല.
പിന്‍വലിക്കുന്നതിനായി ടാക്സ് അടക്കണമെന്നും അതിനു വേണ്ടി പണം ആവശ്യമാണെന്നും ഇത്തരത്തില്‍ പല കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെടുന്നതല്ലാതെ പിന്നീട് പണം തിരികെ ലഭിക്കുകയില്ല. ഇതോടെയാണ് പലര്‍ക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. അപ്പോഴേക്കും ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളില്‍ എത്തുകയും ചെയ്യും.
ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് ദിവസേന പണം നഷ്ടമാകുന്നതെന്ന് സൈബര്‍ പൊലിസ് അറിയിച്ചു.വാട്ട്സ്ആപ്പ്, ടെലഗ്രാം,ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തുക.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ,കോളുകളോ, ലിങ്കുകളോ ലഭിച്ചാല്‍ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കണമെന്ന് സൈബര്‍ പൊലിസ് മുന്നറിയിപ്പ് നല്കി.
ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 തില്‍ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് അല്ലെകില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമുണ്ട്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരാതി നല്‍കണമെന്നും സൈബര്‍ പൊലിസ് അറിയിച്ചു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications