• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജോസ് കെ മാണിയുടെ കൂറുമാറ്റം: കണ്ണൂരില്‍ യുഡിഎഫിന്റെ രണ്ടുസിറ്റിങ് സീറ്റുകള്‍ ത്രിശങ്കുവിലായി!!

 • By Desk

ഇരിക്കൂര്‍: കേരള കോണ്‍ഗ്രസ് ജോസ് കെ മാണിവിഭാഗം എല്‍ഡിഎഫ് പാളയത്തിലേക്ക് കൂറുമാറിയത് കണ്ണൂര്‍ ജില്ലയിലെ രണ്ടു മണ്ഡലങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഇതോടെ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് വന്‍പ്രതിസന്ധി നേരിടുന്നത്. ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ വളരെക്കാലമായി യുഡിഎഫിന്റെ കൂടെ നില്‍ക്കുന്ന മലയോര മണ്ഡലങ്ങളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ കെസി ജോസഫും സണ്ണി ജോസഫുമാണ് ഇവിടെ ജനപ്രതിനിധികള്‍. ഇരിക്കൂറില്‍ പതിനായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് കെ സി ഇക്കുറി കടന്നുകൂടിയത്. എന്നാല്‍ പേരാവൂരില്‍ സ്ഥിതി മെച്ചമാണ്.

ആശ്വസിക്കാന്‍വകയില്ല : കണ്ണൂരില്‍ വീണ്ടും അഞ്ഞൂറിനു മുകളില്‍ കൊവിഡ്

മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന് നല്ല സ്വാധീനമുണ്ട്.ചെറുപുഴ പഞ്ചായത്തടക്കമുള്ള സ്ഥലങ്ങളില്‍ ഭരണം നിയന്ത്രിക്കുന്നതും മാണിവിഭാഗമാണ്. നേരത്തെ കെ. എം മാണി യുഡിഎഫ് വിട്ട വേളയില്‍ ചില ഗ്രാമപഞ്ചായത്തുകളില്‍ ഭരണ അസ്ഥിരതയുണ്ടായിരുന്നു. ഈ സാഹചര്യം ഇക്കുറി രണ്ടു നിയമസഭാ മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. സിപിഐക്കു വിട്ടുകൊടുത്ത മണ്ഡലമാണ് ഇരിക്കൂര്‍. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും കെ.സി ജോസഫ് മത്സരിച്ചപ്പോള്‍ അതിശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും നേരിട്ടത്.

കാല്‍നൂറ്റാണ്ടിലേറെക്കാലമായി കെ.സി ജോസഫാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എ ഗ്രൂപ്പുകാരനായ കെ.സി ജോസഫിനെതിരെ കഴിഞ്ഞ തവണ കോണ്‍ഗ്രസില്‍ നിന്നും തന്നെ അതിശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയെ ഇറങ്ങിയിട്ടും കെ.സി ജോസഫിനെ വീഴ്ത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ജോസ് കെ മാണി ഗ്രൂപ്പിന്റെ മുന്നണി പ്രവേശനത്തോടെ ഇരിക്കൂറിലെ മലയോര വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി മണ്ഡലം പിടിച്ചടക്കാമെന്ന ആത്മ വിശ്വാസത്തിലാണ് ഇക്കുറി എല്‍.ഡി. എഫ്. മലയോര പ്രദേശങ്ങളെ കോര്‍ത്തിണക്കിയ നിയമസഭാ മണ്ഡലമാണ് ഇരിക്കൂര്‍.കോട്ടയത്തു നിന്നുള്ള കുടിയേറ്റ കര്‍ഷകരുടെ വേരുകളുള്ള മണ്ണാണിത്. ചന്ദനക്കാംപാറ, പയ്യാവൂര്‍, ഇരിക്കൂര്‍, ആലക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ ക്രൈസ്തവ സമുദായ സ്വാധീനമേറെയുള്ള സ്ഥലങ്ങളാണ്.

എന്നാല്‍ ഇവിടെയൊക്കെ ജോസ് കെ. മാണി വിഭാഗത്തിന് എത്രമാത്രം സ്വാധീനമുണ്ടെന്നത്് വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ തെളിയും. ഇതേ അവസ്ഥ തന്നെയാണ് അഡ്വ.സണ്ണിജോസഫ് പ്രതിനിധാനം ചെയ്യുന്ന പേരാവൂരിന്റെ അവസ്ഥയും. കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് നല്ല സ്വാധീനം ഈ മേഖലയിലുമുണ്ട്. പേരാവൂര്‍ മണ്ഡലത്തിലെ പ്രധാനനഗരങ്ങളിലൊന്നായ ഇരിട്ടി നഗരസഭയില്‍ ജോസ് വിഭാഗമെത്തുന്നതോടെ എല്‍. ഡി. എഫ് കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ഈ സാഹചര്യത്തില്‍ യു.ഡി. എഫിന്റെ കൂടെ നില്‍ക്കുന്ന രണ്ടു മണ്ഡലങ്ങള്‍ വന്‍ഭീഷണി നേരിടുകയാണെന്നാണ് വിലയിരുത്തല്‍. അതിശക്തരായ സ്ഥാനാര്‍ത്ഥികളെയിറക്കി ഇക്കുറി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍. ഡി. എഫ്. എന്നാല്‍ മലയോരത്തെ തങ്ങളുടെ കൂടെ നില്‍ക്കുന്ന ജോസഫ് വിഭാഗത്തെ ശക്തിപ്പെടുത്താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളാണ് വിയര്‍പ്പൊഴുക്കുന്നത്. പ്രധാന നേതാക്കളെല്ലംാ തങ്ങളുടെ കൂടെയാണെന്ന അവകാശവാദവും ജോസഫ് വിഭാഗം ഉന്നയിക്കുന്നുണ്ട്.

cmsvideo
  Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam

  English summary
  Jose k Mani's move became threat to two seats in Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X