കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുഹൈബ് രക്തസാക്ഷിത്വദിനം ഫാസിസ്റ്റ് വിരുദ്ധദിനമായി ആചരിക്കണം: ജോസഫ് വാഴക്കന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് രക്തസാക്ഷി ദിനം കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കണമെന്നും രാജ്യത്തിന്റെ ശാപമായ ഈ പ്രസ്ഥാനത്തെ തുറന്നുകാണിക്കാനും കാപട്യം ബോധ്യപ്പെടുത്താനും ഈ ദിനം ഉപയോഗിക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍ പറഞ്ഞു.

'അരവിന്ദ് കെജ്രിവാളിന് സിഎഎ അനുകൂല നിലപാട്'! 'അത് പിണറായിക്കറിയാം, കുറിപ്പ്!'അരവിന്ദ് കെജ്രിവാളിന് സിഎഎ അനുകൂല നിലപാട്'! 'അത് പിണറായിക്കറിയാം, കുറിപ്പ്!

കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിനേക്കാള്‍ വലിയ ഭീകരനായ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജനങ്ങളെ കബളിപ്പിക്കാന്‍ ചില സമരങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിനു മുന്‍പില്‍ രണ്ടും തുല്യരാണെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു. അനുഭവങ്ങളുടെ അടിസ്ഥാനത്തിന്‍ ആര്‍എസ്എസിനേക്കാളും വലിയ ഫാസിസ്റ്റ് പാര്‍ട്ടി സിപിഎം ആണെന്ന് പറയേണ്ടി വരും.

vazhakkan

വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലാത്ത പ്രസ്ഥാനത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കാന്‍ ശ്രമിക്കണമെന്നും കമ്യൂണിസത്തിന്റെ പ്രത്യയ ശാസ്ത്രത്തില്‍ നിന്നും അകലെയാണ് പിണറായിയുടെ പ്രത്യയ ശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ കാപട്യ പ്രചാരണം തുറന്നുകാണിക്കാന്‍ പലപ്പോഴും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകമ്മിറ്റി ഓഫിസില്‍ ശുഹൈബിന്റെ ഛായാചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടന്നു.

ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, കെ. സുരേന്ദ്രന്‍, സജീവ് മറോളി, മേയര്‍ സുമ ബാലകൃഷ്ണന്‍, വി എ നാരായണന്‍, ചന്ദ്രന്‍ തില്ലങ്കേരി, എംപി മുരളി, റിജില്‍ മാക്കുറ്റി, മാര്‍ട്ടിന്‍ ജോര്‍ജ്, കെസി മുഹമ്മദ് ഫൈസല്‍, ടി ഒ മോഹനന്‍, വിപി അബ്ദുള്‍ റഷീദ്, മുഹമ്മദ് ഷമ്മാസ് എന്നിവര്‍ സംസാരിച്ചു. നേരത്തെ ശുഹൈബിന്റെ നാടായ എടയന്നൂരില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയെടുക്കലും നടന്നു. കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. എത്രകാലം കഴിഞ്ഞാലും ശുഹൈബ് വധക്കേസിലെ പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് സുധാകരന്‍ അനുസ്മരണസമ്മേളനത്തില്‍ പറഞ്ഞു.

English summary
Joseph Vazhakkan at kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X