കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാധ്യമപ്രവർത്തകർക്ക് നേരെ കോൺഗ്രസ് നേതാവിന്റെ ഭീഷണി; പോലീസ് പരാതി നൽകി, അന്വേഷണം ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

തലശേരി: തലശേരിയില്‍ മാധ്യമ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു. തലശേരി പ്രസ് ഫോറം സെക്രട്ടറി എന്‍. പ്രശാന്ത് ഉള്‍പ്പെടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. ടൗണ്‍ സി. ഐ പി.കെ വിശ്വംഭരനാണ് പരാതി അന്വേഷിക്കുന്നത്.

<strong>നടുറോഡിൽ സ്ത്രീയുടെ പണം പിടിച്ചുപറിച്ചു; മോഷണ സംഘം മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിൽ, സംഘത്തിൽ കൊലക്കേസ് പ്രതിയും...</strong>നടുറോഡിൽ സ്ത്രീയുടെ പണം പിടിച്ചുപറിച്ചു; മോഷണ സംഘം മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിൽ, സംഘത്തിൽ കൊലക്കേസ് പ്രതിയും...

തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം കോണ്‍ഗ്രസ് ഓഫിസായ മുകുന്ദ് മല്ലാര്‍ റോഡിലെ എല്‍. എസ് പ്രഭു മന്ദിരത്തില്‍ നടക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ എ. ഗ്രൂപ്പ് നേതാവ് കെ.ശിവദാസന്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്ന വിവരത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരായ എന്‍. പ്രശാന്ത്, അഗ്രജ്, കിരണ്‍, ലിജിന്‍, ഷിബിന്‍, മണിപാറാല്‍ എന്നിവര്‍ എത്തുകയായിരുന്നു.

Congress

ഇവരെ കണ്ടതോടെ ക്ഷുഭിതനായ കോണ്‍ഗ്രസ് നേതാവും നഗരസഭാ കൗണ്‍സിലറുമായ സി.ടി സജിത്ത് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. യോഗവിവരം ആരാണ് നിങ്ങളെ അറിയിച്ചതെന്നു ചോദിച്ചായിരുന്നു ഡി.സി.സി സെക്രട്ടറി കൂടിയായ സജിത്തിന്റെ രോഷപ്രകടനം.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയോഗത്തില്‍ എ ഗ്രൂപ്പ് നേതാവ് കെ.ശിവദാസന്‍, ബ്‌ളോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഉസ്മാന്‍ പി.വടക്കുമ്പാട തുടങ്ങിയ നേതാക്കള്‍ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.

ക്ഷണിക്കാതെ എത്തിയ ഇവര്‍ പുറത്തുപോകണമെന്നായിരുന്നു ബ്ലോക്ക് പ്രസിഡന്റ് എം.പി അരവിന്ദാക്ഷന്റെ നിലപാട്. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കൈയേറ്റത്തില്‍ തലശ്ശേരി പ്രസ് ഫോറം യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ അനീഷ് പാതിരിയാട് അധ്യക്ഷനായി. എന്‍. പ്രശാന്ത്, പി.ദിനേശന്‍, പാലയാട് രവി, നവാസ് മേത്തര്‍, എന്‍. സിറാജുദ്ദീന്‍, രഷ്‌നദാസ്. സനപ്രമോദ്, നൂറിന്‍ മിനര്‍വ, കെ. പി ഷോമിത്ത്, ഒ. പി ബിവിന്‍, മണിപാറാല്‍, അഗ്രജ് കിരണ്‍, പി.ഷിധിന്‍ എന്നിവര്‍ സംസാരിച്ചു.

English summary
Journalists complaint against Congress leader CT Sajith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X