Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ മറ്റൊരു ജ്വല്ലറി തട്ടിപ്പു കൂടി: അമാൻ ജ്വല്ലറി തട്ടിപ്പിൽ മൂന്ന് കേസുകളെടുത്തു!

കണ്ണൂർ: വടക്കെ മലബാറിൽ മറ്റൊരു സ്വർണ നിക്ഷേപ തട്ടിപ്പു കൂടി പുറത്തുവന്നു. ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​രി​ലെ അ​മാ​ന്‍ ഗോ​ള്‍​ഡി​നെ​തി​രെ​യു​ള്ള പ​രാ​തി​ക​ളി​ല്‍ പയ്യന്നൂർ പൊലിസ് മൂ​ന്നു​കേ​സു​ക​ളെടുത്തു. ലാ​ഭ​വി​ഹി​ത​മു​ള്‍​പ്പെ​ടെ തി​രി​ച്ചു​ന​ല്‍​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ സ്വീ​ക​രി​ച്ച നി​ക്ഷേ​പം തി​രി​ച്ചു​ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​ക​ളി​ലാ​ണു കേ​സു​ക​ള്‍.

തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ടു​മ്പു​ന്ത​ല​യി​ലെ ടി.​നൂ​റു​ദ്ദീ​ന്‍, പെ​രു​മ്പ​യി​ലെ കെ.​കു​ഞ്ഞാ​ലി​മ, കു​ഞ്ഞി​മം​ഗ​ലം കൊ​വ്വ​പ്പു​റ​ത്തെ ടി.​പി.​ഇ​ബ്രാ​ഹം​കു​ട്ടി എ​ന്നി​വ​രു​ടെ പ​രാ​തി​ക​ളി​ലാ​ണു പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പെ​രു​മ്പ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​ന്നി​രു​ന്ന അ​മാ​ന്‍ ഗോ​ള്‍​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി പി.​കെ.​മൊ​യ്തു ഹാ​ജി​ക്കെ​തി​രെ​യാ​ണു പ​യ്യ​ന്നൂ​ര്‍ പോ​ലി​സ് കേ​സെ​ടു​ത്ത​ത്.

 14-kasarcode-ma

നൂ​റു​ദ്ദീ​നി​ല്‍​നി​ന്നും 2017 ജൂ​ലൈ ഒ​ന്‍​പ​തി​നു 15 ല​ക്ഷം രൂ​പ​യും കു​ഞ്ഞാ​ലി​മ​യി​ല്‍​നി​ന്നും 2016 ഫെ​ബ്രു​വ​രി ഒ​ന്‍​പ​തി​നു മൂ​ന്നു​ല​ക്ഷം രൂ​പ​യും ഇ​ബ്രാ​ഹിം കു​ട്ടി​യി​ല്‍​നി​ന്ന് 2016 ഒ​ക്‌​ടോ​ബ​ര്‍ 31ന് 20 ​ല​ക്ഷം രൂ​പ​യും നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചു​വെ​ന്നും വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചു പ​ണം തി​രി​ച്ചു ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നു​മു​ള്ള പ​രാ​തി​ക​ളി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.ഇതിനിടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സ് ആണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.പോപ്പുലര്‍ ഫിനാന്‍സ് മാതൃകയിലാണ് ഫാഷന്‍ ഗോള്‍ഡും നിക്ഷേപകരെ

വഞ്ചിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ചെയര്‍മാനും മുസ്ലീം ലീഗ് എം.എല്‍ എയുമായ എം.സി. ഖമറുദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.ഖമറുദീന്‍ ഉള്‍പടെയുള്ള പ്രതികള്‍ക്കെതിരെ വഞ്ചനാ കുറ്റം നിലനില്‍ക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത് കമ്പനിയിലെ മറ്റ് ഡയറക്ടര്‍മാരെയും ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കുമെന്നും സര്‍ക്കാരിന് വേണ്ടി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സി.എസ്.ഋത്വിക് അറിയിച്ചു.

നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ഉണ്ടെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ഖമറുദീന്‍ ബോധിപ്പിച്ചു.പരാതിക്കാര്‍ നിക്ഷേപകരല്ല. കമ്പനിയിലെ ഓഹരി ഉടമകളാണ് .56 ലക്ഷം ആണ് തന്റെ നിക്ഷേപം. ഓഹരി ഉടമകള്‍ പരാതി ഉണ്ടെങ്കില്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്‌ പോകേണ്ടത്. നാഷണല്‍ കമ്പനി ലോ ട്രിബ്യുണലിനെ സമീപിക്കാന്‍ അവസരം നല്‍കണം.

2019 സെപ്തംബര്‍ വരെ ലാഭവിഹിതം കൃത്യമായി നല്‍കിയിരുന്നു.എംഎല്‍എ ആകുന്നത് വരെ കമ്പനി നല്ല രീതിയില്‍ ആണ് പ്രവര്‍ത്തിച്ചത്. അതിനു ശേഷമാണ് നഷ്ടം ഉണ്ടായത്.കമ്പനിയെ പ്രതി ആക്കാതെ ചെയര്‍മാനെ മാത്രം പ്രതി ആക്കിയാല്‍ കേസ് നില്‍നില്‍ക്കില്ലെന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും ഖമറുദീന്‍ ബോധിപ്പിച്ചു. ഹര്‍ജി വിധി പറയാനായി കോടതി മാറ്റിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+