കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കമറുദ്ദീനെതിരെ ലീഗിനുള്ളിൽ നീക്കം: മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യം!!

  • By Desk
Google Oneindia Malayalam News

തൃക്കരിപ്പൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസുക്കൾ വർധിച്ചതോടെ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീന്റെ നില കൂടുതൽ പരുങ്ങലിലായി. ലീഗ് പ്രാദേശിക നേതൃത്വത്തിലെ ചിലർ കൂടി പരാതിയുമായി രംഗത്തുവന്നതോടെ പാർട്ടിയിൽ തന്നെ എംഎൽഎയ്ക്ക് എതിർപ്പുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനകം സാമ്പത്തിക വഞ്ചനയുമായി ബന്ധപ്പെട്ട് 14 കേസുകളാണ് കമറുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ അടുത്ത മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ കമറുദ്ദീൻ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കം പാർട്ടിക്കുള്ളിൽ ശക്തമായി.

കരുവാറ്റ ബാങ്ക് കവര്‍ച്ച; ഗ്യാസ് സിലിണ്ടറുമായി പിക്കപ്പ് വാനിലെത്തി, തമിഴ്‌നാട്ടില്‍ നിന്നെന്ന് സൂചനകരുവാറ്റ ബാങ്ക് കവര്‍ച്ച; ഗ്യാസ് സിലിണ്ടറുമായി പിക്കപ്പ് വാനിലെത്തി, തമിഴ്‌നാട്ടില്‍ നിന്നെന്ന് സൂചന

'ഇതു കൂടാതെ കമറുദ്ദീൻ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം മുന്നണിക്കുള്ളിലും ശക്തമായിട്ടുണ്ട്. ഇതിനിടെ നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ എംസി ക​മ​റു​ദ്ദീ​ന്‍ കൂ​ടു​ത​ല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കേ​സ് അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​ന് വി​ട്ട​തി​നു പി​ന്നാ​ലെ ക​മ്പ​നി​യു​ടെ മൂ​ല​ധ​നം സ്വ​രൂ​പി​ക്കു​ന്ന​തി​ലും നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലും ച​ട്ട​ലം​ഘ​നം ന​ട​ന്ന​താ​യ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നിട്ടുണ്ട്.

 khamarudheen

ചെ​റു​വ​ത്തൂ​ര്‍ ആ​സ്ഥാ​ന​മാ​യ ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ പേ​രി​ല്‍ 800 ഓ​ളം നി​ക്ഷേ​പ​ക​രി​ല്‍ നി​ന്നാ​യി 136 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ക്ഷേ​പം സ്വീ​ക​രി​ച്ച് തി​രി​കെ ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​ന​കം ച​ന്തേ​ര, കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഇ​രു​പ​തോ​ളം കേ​സു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ നി​ക്ഷേ​പ​ക​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

2003 ലാ​ണ് ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന്ന പേ​രി​ല്‍ എം.​സി. ക​മ​റു​ദ്ദീ​ന്‍ ചെ​യ​ര്‍​മാ​നും ടി. ​കെ. പൂ​ക്കോ​യ ത​ങ്ങ​ള്‍ എം​ഡി​യു​മാ​യി ചെ​റു​വ​ത്തൂ​രി​ല്‍ ജ്വ​ല്ല​റി തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, ഖ​മ​ര്‍ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്, ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ഓ​ര്‍​ണ​മെ​ന്‍്, നു​ജൂം ഗോ​ള്‍​ഡ് എ​ന്നീ നാ​ല് ക​മ്പ​നി​ക​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​ങ്ങ​നെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​മ്പ​നി​ക​ളു​ടെ വി​റ്റു​വ​ര​വും ആ​സ്തി വി​വ​ര​ങ്ങ​ളും ഓ​രോ വ​ര്‍​ഷ​വും ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്പ​നീ​സ് മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ 2017 മു​ത​ല്‍ ഈ ​ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വി​വ​ര​വും ഫ​യ​ല്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഈ ​നാ​ല് ക​മ്പ​നി​ക​ളു​ടെ പേ​രി​ലാ​ണ് നൂ​റു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​ത്. നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​മ്പോ​ള്‍ ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന നി​ബ​ന്ധ​ന​യും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ചെ​റു​വ​ത്തൂ​ര്‍, പ​യ്യ​ന്നൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തു​റ​ന്ന ജ്വ​ല്ല​റി ശാ​ഖ​ക​ള്‍ മു​ഖേ​ന​യാ​ണ് നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​റോ​ടെ ഈ ​മൂ​ന്നു ശാ​ഖ​ക​ളും പൂ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ക​ള്ളാ​ര്‍ സ്വ​ദേ​ശി സു​ബീ​ര്‍ നി​ക്ഷേ​പ​മാ​യി ന​ല്‍​കി​യ 28 ല​ക്ഷം രൂ​പ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് കേ​സു​ക​ളു​ടെ തു​ട​ക്കം. തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ നി​ക്ഷേ​പ​ക​ര്‍ പ​രാ​തി​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. എം​എ​ല്‍​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ക​മ​റു​ദ്ദീ​ന്‍ ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നാ​യി തു​ട​രു​ക​യാ​യി​രു​ന്നു.

English summary
Jwellery investment fraud: A section of muslim league moves against MC Kamarudheen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X