കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുരുക്ക് മുറുകുന്നു: കമറുദ്ദീനെതിരെ തലശേരിയിലും പരാതി, പട്ടാപ്പൽ ഗുണ്ടകളുമായെത്തി സ്വർണ്ണം കവർന്നു!!

  • By Desk
Google Oneindia Malayalam News

തലശേരി: എംസി ഖമറുദ്ദീനെ പാർട്ടിയും കയ്യൊഴിഞ്ഞതോടെ ഫാഷൻ ജ്വല്ലറി വിവാദം കൊഴുക്കുന്നു. കാസർഗോഡ് ജില്ലയിൽ മാത്രമല്ല കണ്ണൂരിലെ പയ്യന്നൂരും തലശേരിയിലും സമാനമായ രീതിയിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. കമറുദ്ദീൻ പാർട്ടി സ്വാധീനം ഉപയോഗിച്ച് കണ്ണൂർ ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നും സാമ്പത്തിക സമാഹരണം നടത്തിയെന്നാണ് പുറത്തു വരുന്ന പരാതികൾ വ്യക്തമാക്കുന്നത്.

'കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസുകാരന്‍റെ കുടുംബം സിപിഎമ്മില്‍ ചേര്‍ന്നു''കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസുകാരന്‍റെ കുടുംബം സിപിഎമ്മില്‍ ചേര്‍ന്നു'

പാർട്ടി സ്വാധീനമുപയോഗിച്ച് ജ്വല്ലറി തട്ടിപ്പ് കേസിൽ പ്രതിയായ എംഎൽഎ തന്റെ സ്ഥാപനം തകർത്തുവെന്ന ആരോപണവുമായി തലശേരിയിലെ ജ്വല്ലറി വ്യാപാരി രംഗത്തെത്തി. മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനെതിരെ ഗുരുതര വെളിപ്പെടുത്തലുമായാണ് തലശേരി മർജാൻ ജ്വല്ലറി ഉടമയായിരുന്ന കെ കെ ഹനീഫ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലുടെ രംഗത്തുവന്നത്. തന്റെ ജ്വല്ലറിയിൽ നിന്നും കവർന്ന 25 കിലോസ്വർണ്ണം കൊണ്ടാണ് ഖമറുദ്ദീൻ ഫാഷൻ ഗോൾഡ്‌ തുടങ്ങിയതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഹനീഫ ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നത്.

 khamarudheen

പട്ടാപ്പകൽ കാസർഗോഡ് നിന്നും ഗുണ്ടാ സംഘങ്ങളെ കൊണ്ട് വന്നാണ് ഖമറുദീൻ തലശേരിയിലുള്ള മർജാൻ ഗോൾഡിൽ നിന്നും സ്വർണ്ണം കവർന്നത്. 2007 ഒക്ടോബർ 26 നായിരുന്നു സംഭവം. ഇന്നത്തെ വിപണിയിൽ 13 കോടിയോളം രൂപവില വരുന്ന സ്വർണ്ണമായിരുന്നു കമറുദ്ദീനും സംഘവും കവർന്നതെന്നും ഹനീഫ പറഞ്ഞു. മഞ്ചേശ്വരം എം എൽ എ യും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തലശേരിയിലെ മർജാൻ ഗോൾഡ് ഉടമയായിരുന്ന ഹനീഫ നടത്തിയിരിക്കുന്നത്. 2007ഒക്ടോബർ 26ന് വൈകീട്ടായിരുന്നു സംഭവം. ജ്വലറിയിലെ ജീവനക്കാരെ ബന്ദിയാക്കിയ ശേഷമായിരുന്നു സ്വർണ്ണം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വെച്ച രണ്ട് കംപ്യൂട്ടറുകളും സംഘം കവർന്നിരുന്നു. ഈ സ്വർണം ഉപയോഗിച്ചാണ് ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങിയതെന്നും ഹനീഫ പറഞ്ഞു.

ഹനീഫ ഉൾപ്പെടെയുള്ള പാർട്ട്ണർമാരുടെ പരാതിയെ തുടർന്ന് ഖമറുദ്ദീൻ ഉൾപ്പെടെ 20 പേർക്കെതിരെ തലശേരി പോലീസ് കേസെടുത്തിരുന്നു. ഈ കേസ് ഒത്ത് തീർപ്പാക്കുന്നതിന് വേണ്ടി ഖമറുദ്ദീൻ 1700000 രൂപയ്ക്ക് ഇവരുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് വണ്ടിച്ചെക്ക് നൽകിയും ഖമറുദ്ദീൻ വഞ്ചിച്ചുവെന്ന് ഹനീഫ പറയുന്നു. ജ്വല്ലറി കൊള്ളയെ തുടർന്ന് സാമ്പത്തിമായി തകർന്ന ഹനീഫ പിന്നീട്‌ മർജാൻ ജ്വല്ലറിഅടച്ച് പൂട്ടി , സ്വർണ്ണകച്ചവടം തന്നെ അവസാനിപ്പിക്കേണ്ടി വന്നതായും ഹനീഫ പറയുന്നു.പയ്യന്നൂരിൽ നിന്നും ഫാഷൻ വേൾഡ് ജ്വല്ലറിക്കായി സാധാരണക്കാരിൽ നിന്നു മടക്കം കോടികളാണ് സമാഹരിച്ചത്. കാസർഗോഡ് നിന്നു നിരവധി പരാതികൾ പോലീസിനു ലഭിച്ചതോടെയാണ് പയ്യന്നൂരിൽ നിന്നും മുസ്ലിം ലീഗ് പ്രവർത്തകരുൾപ്പെടെയുള്ള നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്.

English summary
Jwellery investment fraud: Complaint against MLA MC Kamarudheen from Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X