കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎം ഷാജിവിഭാഗം കരുനീക്കങ്ങള്‍ തുടങ്ങി: അണികള്‍ തമ്മില്‍ സൈബര്‍ യുദ്ധം

Google Oneindia Malayalam News

തലശേരി: കെ. എം ഷാജി വിഭാഗം ജില്ലാനേതൃത്വം വരുന്ന സംഘടനാതെരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കാനുള്ള നീക്കം മുസ്‌ലിം ലീഗില്‍ ഗ്രൂപ്പു പോര് ആളിക്കത്തിക്കുന്നു. ഇതോടെ ഇരുവിഭാഗവും പാര്‍ട്ടിപിടിച്ചെടുക്കാനുള്ള നീക്കത്തോടൊപ്പം സൈബര്‍ യുദ്ധവും തുടങ്ങി.

മുസ്‌ലിംലീഗിലെ അംഗത്വവിതരണം പൂര്‍ത്തീകരിച്ചു തെരഞ്ഞെടുപ്പിനായി ഒരുങ്ങന്നതിനിടെയാണ് സോഷ്യല്‍ മീഡിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞു സൈബര്‍ യുദ്ധം മുറുകുന്നത്.ജില്ലാസെക്രട്ടറിക്ക് അനുകൂലമായും പ്രതികൂലവുമായാണ്‌സൈബര്‍ ഇടങ്ങളില്‍ പരസ്പരം പോരു നടക്കുന്നത്. കരീം ചേലേരിയിെ എതിര്‍ക്കുന്നവര്‍ കെ. എം ഷാജിയെ അനുകൂലിക്കുന്നവരാണ്. കഴിഞ്ഞ ദിവസം കരീം ചേലേരിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.

shai

ലീഗ് വോയ്‌സ് കണ്ണൂരെന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചിലയാളുകളാണ് കരീം ചേലേരിക്കെതിരെ രംഗത്തുവന്നത്. ഇതോടെ കരീം ചേലേരിയെ അനുകൂലിക്കുന്നവരും തിരിച്ചടിക്കാന്‍ തുടങ്ങി. കരീം ചേലേരിക്കെതിരെ നടക്കുന്ന വ്യക്തിഹത്യകള്‍ സകലസീപകളും ലംഘിച്ചു മുന്‍പോട്ടുപോവുകയാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.കഴിഞ്ഞ ഒരുവര്‍ഷമായി കരീം ചേലേരിയെ ടാര്‍ജറ്റു ചെയ്തുകൊണ്ടു ഒരുവിഭാഗം മുന്‍പോട്ടുപോവുകയാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. തളിപറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരം രണ്ടായിരം മെംപര്‍ഷിപ്പു അധികം നല്‍കിയിട്ടും ജില്ലാജനറല്‍ സെക്രട്ടറിയായ അദ്ദേഹത്തെ ചിലര്‍ കുറ്റപ്പെടുത്തുകയാണ്. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ജില്ലാ അധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തെ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ കരീം ചേലേരിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് ആരോപണം. ചില അദൃശ്യകരങ്ങള്‍ എഴുതിതയ്യാറാക്കുന്ന പോസ്റ്ററുകള്‍ ഖത്തറിലും ദുബൈയിലും മറ്റുരാജ്യങ്ങളിലിരുന്നാണ് ചിലര്‍ മത്‌സരിച്ചു പോസ്റ്റു ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്മണ്ഡലത്തില്‍ മത്‌സരിച്ച കെ. എം ഷാജി പരാജിതനായത് അബ്ദുല്‍ കരീം ചേലേരിയുടെ നേതൃത്വത്തിലുണ്ടായ സംഘടനാപരമായ പിഴവാണെന്ന ആരോപണം പിന്നീടുയര്‍ന്നിരുന്നു. അഴീക്കോട് കെ. എം ഷാജിയെ രണ്ടാം തവണ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ അബ്ദുല്‍ കരീം ചേലേരിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജില്ലാനേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും ഇവര്‍ തെരഞ്ഞെടുപ്പില്‍ ഷാജിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയില്ലെന്നും പാര്‍ട്ടിയില്‍ ചര്‍ച്ചയുണ്ടായിരുന്നു. മാത്രമല്ല അഴീക്കോട് ഹയര്‍സെക്കന്‍ഡറിയിലെ സ്‌കൂള്‍ കോഴവിവാദവുമായി ബന്ധപ്പെട്ടു കെ. എം ഷാജിക്കെതിരെ സാക്ഷിപറഞ്ഞവരില്‍ ചിലര്‍ ജില്ലാനേതൃത്വവുമായി അടുപ്പമുളള പ്രാദേശിക പ്രവര്‍ത്തകരാണെന്ന ആരോപണവും അന്നുയര്‍ന്നിരുന്നു. ഇത്തരം വിഷയങ്ങളാണ് കെ. എം ഷാജിവിഭാഗത്തിന് കണ്ണൂരിലെ ജില്ലാ നേതൃത്വത്തിനെതിരെ കരുനീക്കങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്.

English summary
K. M Shaji faction begins manoeuvres: Cyber ​​warfare between workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X