• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെഎംഷാജിക്ക് പിൻതുണയുമായി മുരളീധരനും സുധാകരനും, കെഎം ഷാജി നിറവേറ്റിയത് പ്രതിപക്ഷ എംഎൽഎയുടെ ധർമം

  • By Desk

കണ്ണൂർ: സ്വകാര്യ സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന അഴീക്കോട് മണ്ഡലം എംഎൽഎ കെഎം ഷാജിക്ക് പിൻതുണയുമായി എം പിമാരായ കെസുധാകരനും കെ മുരളീധരനും. ഭരിക്കുന്നവരെ വിമർശിക്കുന്നതിലൂടെ കെഎം ഷാജി പ്രതിപക്ഷ എംഎൽഎയുടെ ധര്‍മ്മമാണ് നിറവേറ്റിയതെന്നും ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തത് സര്‍ക്കാരിന്റെ തരംതാണ നടപടിയാണെന്നും സുധാകരന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്പ്രിംഗ്‌ളര്‍ പഴയ 'പാല്‍പ്പൊടി മോഡല്‍' കമ്പനി, സൗജന്യം കോവിഡ് കാലത്ത് മാത്രമാണെന്ന് വിഡി സതീശന്‍

പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഒരാളുടെ ആരോപണം വച്ചാണ് ഷാജിക്കെതിരെ കേസെടുത്തത്. അധാര്‍മ്മികമായി കേസെടുത്ത നടപടി വിജിലന്‍സ് പുനഃപരിശോധിക്കണം. സമ്പന്നതയില്‍ വളര്‍ന്ന ആളാണ് കെഎം ഷാജിയെന്നും അങ്ങനെയൊരാള്‍ക്ക് അഴിമതി പണത്തിന്റെ ആവശ്യമില്ലെന്നും ഇതുകൊണ്ടൊന്നും ഷാജിയെ തളര്‍ത്താനാവില്ലെന്നും സുധാകരന്‍ പറഞ്ഞു. ജനതയുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റ് കാശാക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഒരു അന്താരാഷ്ട്ര കമ്പനിയുമായി കരാറിലേര്‍പ്പെടുമ്പോള്‍ നിയമോപദേശം തേടണമെന്ന പ്രാഥമിക ധാരണ എന്തുകൊണ്ട് ഒരു മന്ത്രിക്കുണ്ടായില്ല. എന്തുകൊണ്ട് നിയമസഭയില്‍ കരാറിനെക്കുറിച്ച് ഒരു സൂചനയും നല്‍കിയില്ല.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്പ്രിംഗ്‌ളര്‍ കരാര്‍ എന്ന് ഐടി സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമായതാണ്. സ്പ്രിഗ്‌ളര്‍ ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷിക്കണം. ഇക്കാര്യത്തില്‍ ബലിയാടായ ഐ ടി സെക്രട്ടറിയോട് സഹതാപം മാത്രമേയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു. ആറ് മണിക്ക് നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെ പിണറായി വാർത്താ സമ്മേളനം നടത്തിയത് കൊണ്ടല്ല കൊവിഡിനെ പ്രതിരോധിച്ചത്. അതു ജനങ്ങളുടെ അവബോധം കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.

രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായി നേരിടുന്നതിനു പകരം കേസുകളില്‍ കുടുക്കി നിശബ്ദരാക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ സമീപനമാണ് പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് കെ മുരളിധരൻ എം പി ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാതെ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചുതരിക കൂടിയാണ് പിണറായി വിജയന്‍ ചെയ്തത്. 2014-ലെ സംഭവത്തിന്റെ പേരിലുള്ള 2017-ലെ കള്ള പരാതിയിന്‍മേല്‍ കേസെടുത്തതിന്റെ ഉദ്ദേശം സാധാരണക്കാരനു പോലും മനസ്സിലാകുന്നതാണ്.

മാത്രമല്ല, എംഎല്‍എ എന്ന നിലയില്‍ കേസെടുക്കുന്നതിന് സ്പീക്കര്‍ അനുമതി നല്‍കുന്നതിന് മുന്‍പ് എംഎല്‍എയുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയും വിവരം പാര്‍ട്ടി ചാനലില്‍ കൂടി സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്ത സ്പീക്കറുടെ നടപടി അത്യന്തം ഖേദകരവും സാമാന്യ മര്യാദയ്ക്ക് യോജിക്കാത്തതുമാണ്. തികച്ചും രാഷ്ട്രീയ പേരിതമായ ഇത്തരം നടപടികള്‍ കൊണ്ടൊന്നും യുഡിഎഫ് നേതാക്കളെ നിശബ്ദരാക്കാമെന്നും തകര്‍ക്കാമെന്നും കരുതേണ്ട. ഇത്തരം നീക്കങ്ങളെ നിയമനടപടികളിലൂടെ നേരിട്ട് ജനങ്ങളുടെ മുമ്പില്‍ സത്യസന്ധത തെളിയിക്കും. കെഎം ഷാജിക്ക് എല്ലാ രാഷ്ട്രീയ പിന്തുണയും നല്‍കുമെന്നും കെ. മുരളിധരന്‍ എംപി തലശേരിയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

English summary
K Muraleedharan and K Sudhakaran support KM Shaji over vigilence case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X