കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിർദ്ദിഷ്ട കൊടുവള്ളി റെയിൽവേ പാലം: സാങ്കേതിക കുരുക്കഴിക്കാൻ കെ മുരളീധരൻ എംപി രംഗത്തിറങ്ങി!!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: തലശേരി- അഞ്ചരക്കണ്ടി-മട്ടന്നൂർ വിമാനത്താവള റോഡിലെ യാത്രക്കാർക്ക് സ്ഥിരം കുരുക്ക് സൃഷ്ടിക്കുന്ന കൊടുവള്ളിയിലെ മാർഗതടസമൊഴിവാക്കാൻ വടകര എംപി കെ മുരളീധരൻ രംഗത്തിറങ്ങി. കൊടുവള്ളി ഗേറ്റ് മറികടക്കുന്നതിനായി രൂപകൽപ്പന ചെയ്തു. റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം വൈകുന്നത് ഒഴിവാക്കാനാണ് സ്ഥലം എംപിയായ കെ മുരളീധരന്‍ ഇടപെടുന്നത്.

ബിഡിജെഎസിൽ ശുദ്ധികലശം: സുഭാഷ് വാസുവിനെ അനുകൂലിച്ച ബിസിജെഎസ് ജില്ലാ പ്രസിഡന്റിനെ പുറത്താക്കിബിഡിജെഎസിൽ ശുദ്ധികലശം: സുഭാഷ് വാസുവിനെ അനുകൂലിച്ച ബിസിജെഎസ് ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

മേല്‍പ്പാലം പണിയാനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തു നിന്ന് ഒഴിഞ്ഞുമാറാന്‍ വിസമ്മതിക്കുന്ന നെട്ടൂര്‍ പോസ്റ്റോഫീസ് സ്ഥലത്ത് നിന്ന് നീക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ പോസ്റ്റല്‍ വകുപ്പ് മേധാവിയായ ഡയറക്ടര്‍ ജനറല്‍ ഓഫ് പോസ്റ്റിന് എം പി കത്തെഴുതിയിട്ടുണ്ട്. തന്റെനിയോജക മണ്ഡലത്തിലെ ഗതാഗത പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് എം പി ആവശ്യപ്പെട്ടത്.

kmuraleedharan-

മേല്‍പ്പാലത്തിന് ഏറ്റെടുത്ത ഭൂമിയോട് തൊട്ട് നില്‍ക്കുന്ന സ്ഥലം പോസ്റ്റല്‍ വകുപ്പിന്റെതാണ്. ഇവിടെ നിട്ടൂര്‍ പോസ്റ്റോഫീസിനായി പുതിയ കെട്ടിടം പണിയാന്‍ അനുവദിച്ചാല്‍ തീരുന്ന തര്‍ക്കമേ ഇവിടെയുള്ളൂ. ഇതിനുള്ള ഉറപ്പ് ലഭിച്ചാല്‍ നിലവിലുള്ള പോസ്റ്റോഫീസ് സൗകര്യങ്ങള്‍ താല്‍ക്കാലികമായി സമീപ സ്ഥലത്തേക്ക് മാറ്റാനാവും. ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് എംപി ദില്ലിയിലെ ഡിജിപിയോട് ആവശ്യപ്പെടുന്നത്.

കൊടുവള്ളി മേല്‍പ്പാലത്തിന് വേണ്ടി 22 പേരുടെ കൈവശമുള്ള ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍പെട്ട മരമില്‍, ഹോട്ടല്‍, ബാങ്ക് ശാഖ, വീടുകള്‍ എന്നിവ ഇതിനകം ഒഴിഞ്ഞുപോയി. കൂട്ടത്തില്‍ പോസ്റ്റോഫീസും വാടക വീട്ടില്‍ തനിച്ചു താമസിക്കുന്ന സ്ത്രീയും മാത്രമാണ് ഒഴിഞ്ഞുപോവാതിരിക്കുന്നത്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തതിനാല്‍ ഒഴിഞ്ഞുപോവില്ലെന്ന നിലപാടില്‍ ഉറച്ചു താമസിക്കുകയാണ് സ്ത്രീ. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് വീട് അനുവദിക്കാമെന്ന് നഗരസഭ സന്നദ്ധത അറിയിച്ചെങ്കിലും സ്ത്രീ ഇത് സ്വീകരിക്കുന്നില്ല. പ്രശ്‌നം സങ്കീര്‍ണ്ണമായി തുടരുന്നതിനിടയിലാണ് എംപിയുടെ നേതൃത്യത്തിൽ സമവായ ചർച്ച നടക്കുന്നത്.

English summary
K Muraleedharan MP to solve the issue of Koduvally Railway bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X