കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സില്‍വര്‍ലൈന്‍പദ്ധതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ അനുമതിക്ക് കാത്തുനില്‍ക്കുന്നു'

Google Oneindia Malayalam News

കണ്ണൂര്‍:കേരളത്തിന് മേല്‍ വന്ന് വീണ വെള്ളിടിയാണ് കെ.റെയിലെന്ന് ഇനിയെങ്കിലും ജനങ്ങള്‍ തിരിച്ചറിയണമെന്ന് രാഷ്ട്രീയനിരീക്ഷകന്‍ ജോസഫ് സി.മാത്യു പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി സമ്പൂര്‍ണ്ണമായി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുക, സമരം ചെയ്തവര്‍ക്കെതിരെ യെടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.റെയില്‍വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ ലൈന്‍ പദ്ധതി അന്തിമമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്നും ഒരിഞ്ചു പോലും പിന്നോട്ടുപോകാന്‍ പാടില്ല. വിദേശപര്യടനം കഴിഞ്ഞെത്തിയാല്‍ പ്രധാനമന്ത്രിയില്‍ നിന്നും പദ്ധതിക്കുള്ള അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി. ഇപ്പോള്‍ കെ.റെയില്‍പദ്ധതി കേന്ദ്ര അനുമതിയില്ലാതെ നടത്താന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരടി പിന്നോട്ടുമാറി വീണ്ടും പദ്ധതിയുമായി മുന്‍പോട്ടു പോകാനുള്ള തന്ത്രമാണ്. ഈ കെണിയില്‍ സമരസമിതി പ്രവര്‍ത്തകര്‍ വീണുപോകരുത്.

kannur

സര്‍വേകുറ്റിയിടാത്ത കാലങ്ങളില്‍ പരമാവധി ജനങ്ങളെ പദ്ധതിക്കെതിരെ ബോധവല്‍കരിക്കണം. ഇതു സില്‍വര്‍ ലൈന്‍ പദ്ധതി കടന്നു പോകുന്ന ഭാഗത്തെ ജനങ്ങളുടെ പ്രശ്‌നം മാത്രമല്ല.മുഴുവന്‍ ജനങ്ങളുടെതുമാണ്. അതുകൊണ്ടു തന്നെ ഈ സമരം വിജയിക്കുകയെന്നത് അനിവാര്യമാണ്. ഒരു കാരണവശാലും പദ്ധതി നടപ്പിലാവില്ലെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നിന്നും പുറകോട്ടുപോവില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. തല്‍ക്കാലം സര്‍ക്കാര്‍ പുറകോട്ടടിച്ചതിന് കാരണം

'ഒരു കോടി കൊടുക്കാമെന്ന് പറഞ്ഞ് ഇടനിലക്കാരന്‍ വഴി ഇടപെട്ടു', വിജയ് ബാബുവിനെതിരെ അതിജീവിതയുടെ അച്ഛന്‍'ഒരു കോടി കൊടുക്കാമെന്ന് പറഞ്ഞ് ഇടനിലക്കാരന്‍ വഴി ഇടപെട്ടു', വിജയ് ബാബുവിനെതിരെ അതിജീവിതയുടെ അച്ഛന്‍

ബഹുജനധര്‍ണയില്‍ എ.പി.ബദറുദ്ദീന്‍ അദ്ധ്യക്ഷനായി.വിവിധ രാഷ്ട്രീയ സാമൂഹ്യ- പരിസ്ഥിതി പ്രവര്‍ത്തകരായഅഡ്വ.പി.സി. വിവേക് അബ്ദുള്‍ കരീംചേലേരി, സാദിഖ് ഉളിയില്‍, അഡ്വ.റഷീദ് കവ്വായി, കെ.ഷമീമ ടീച്ചര്‍, ഷൈമ പ്രസാദ്, മറിയ അബു, ഡോ.ഡി.സുരേന്ദ്രനാഥ്, ഷൈല കെ ജോണ്‍, പി.ടി.മാത്യു, രാധാകൃഷ്ണന്‍ ,കെ .ജി.ബാബു, തുടങ്ങിയവര്‍ സംസാരിച്ചു

English summary
K Rail: joseph c mathew against k rail project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X