India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സിപിഎമ്മിനുള്ളത് ഒരേ സ്വരം, സില്‍വര്‍ലൈന്‍ പദ്ധതിക്ക് രാഷ്ട്രീയ നയം എതിരല്ല': മുഹമ്മദ് റിയാസ്

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തിന് എതിരല്ല സില്‍വര്‍ലൈന്‍ പദ്ധതിയെന്ന് വിശദീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അംഗങ്ങള്‍ക്കും എതിര്‍ അഭിപ്രായം ഉണ്ടാകില്ലെന്നും വികസനത്തിലൂന്നുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നാടിന് അനിവാര്യമാണെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. നിര്‍ബന്ധിത ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് മഹാരാഷ്ട്ര കിസാന്‍ സഭ ഘടകം വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1

അതിവേഗ റെയില്‍ പദ്ധതിയില്‍ സിപിഎം മഹാരാഷ്ട്ര ഘടകമാണ് എതിര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കെ റെയില്‍ ആവശ്യമായ പദ്ധതിയാണൊ, അല്ലയോ എന്നതു സംബന്ധിച്ച് കേരളത്തിലെ കിസാന്‍ സഭ നിലപാട് സ്വീകരിക്കണമെന്നും കിസാന്‍ സഭ സെക്രട്ടറി അജിത്ത് നെവാലെ പ്രതികരിച്ചു. ഈ വിഷയം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുമെന്നും രണ്ടു സംസ്ഥാനങ്ങളിലെയും വിഷയങ്ങള്‍ രണ്ടു തരത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം ഭൂമിക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ പോലും സമരവുമായി മുന്നോട്ട് പോകാനാണ് തീരൂമാനം. മഹാരാഷ്ട്രയില്‍ സമരം പിന്‍വലിക്കില്ലെന്നും പദ്ധതിക്കായി ഒരു തുണ്ടു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2

ബിജെപിയെ തോല്‍പിക്കാനായി ഏതു ചെകുത്താനൊപ്പവും നില്‍ക്കാന്‍ തയ്യാറാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു. വിഷയത്തില്‍ വര്‍ഗീയതക്കെതിരായ നിലപാട് സ്വീകരിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വര്‍ഗീയതോട് സന്ധി ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് പിബി അംഗം വിമര്‍ശനം ഉന്നയിച്ചു. കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന യാത്ര പ്രശ്നം പരിഹരിക്കാനാണ് കെ റെയില്‍ പദ്ധതി കൊണ്ടുവരുന്നതെന്നും ബദല്‍ നയങ്ങളും പദ്ധതികളും കേരളം നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോട് ചേര്‍ന്നുള്ള വികസനപദ്ധതിയായി മാത്രം കെ റെയിലിനെ കണ്ടാല്‍ മതിയെന്നും പി ബി അംഗം കൂട്ടിച്ചേര്‍ത്തു.

3

അതേ സമയം സിപിഎം 23ആം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകുകയാണ്. സമ്മേളനം സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്കാകും സമ്മേളനം ആരംഭിക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കും. കഴിഞ്ഞ ദിവസം പാര്‍ട്ടി കോണ്‍ഗ്രസിന് ഔദ്യോഗിക തുടക്കമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുതിര്‍ന്ന പിബി അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

4

നാടിനെ തകര്‍ക്കുന്ന നയം ശക്തമാകുമ്പോള്‍ ശബ്ദമുയര്‍ത്താന്‍ സാധിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസും മുസ്ലീം ലീഗ് എന്നും കേരളത്തിന് വേണ്ടി ഇവരുടെ ശബ്ദം പാര്‍ലമെന്റില്‍ പോലും കേള്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സിപിഎം വിരോധം മാത്രമാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്. നാട്ടില്‍ വികസനം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

റഷ്യയെ പിന്നോട്ടോടിച്ച് യുക്രൈന്‍, കീവിന്റെ ആധിപത്യം തിരിച്ചുപിടിക്കുന്നു, അടുത്ത ലക്ഷ്യം ഡോണ്‍ബാസ്

cmsvideo
  തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു
  English summary
  K Rail project is not against CPM political ideology says minister Muhammad Riyaz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X