Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.റെയില്‍ വിരുദ്ധസമരം: ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഇരുപതുപേര്‍ക്കെതിരെ കേസെടുത്തു

തലശേരി: ചാലയിലെ കെ.റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ള 20 പേര്‍ക്കെതിരെ എടക്കാട് പൊലിസ് കേസെടുത്തു.മാര്‍ട്ടിന്‍ ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍മാക്കുറ്റി,സുദീപ് ജയിംസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ.സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലുംഅദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കണ്ണൂര്‍ കോര്‍പറേഷനിലെ മുപ്പത്തിരണ്ടാം വാര്‍ഡായ ചാലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച അന്‍പതോളം കുറ്റികളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞത്.

1

എന്നാല്‍ സംഭവം നടക്കുമ്പോള്‍ കെ.സുധാകരനും സ്ഥലത്തുണ്ടായിരുന്നു.കേരളത്തില്‍ എവിടെ സര്‍വേകല്ലുകള്‍ സ്ഥാപിച്ചാലും അതെല്ലാം പിഴുതെറിയുമെന്ന് കെ.സുധാകരന്‍ ചാലയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ടു പ്രസംഗിച്ചിരുന്നു. സര്‍വേനടത്തുന്ന ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയ പ്രദേശവാസികളില്‍ ചിലര്‍വാക്കേറ്റം നടത്തുകയും ചെയ്തിരുന്നു. കെ റെയില്‍ സര്‍വ്വേക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാഴാഴ്ച്ച മുഴപ്പിലങ്ങാട് നടന്ന സമരം സംഘര്‍ഷഭരിതമായി. സ്ത്രീകളടക്കമുള്ളവരാണ് ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലമായ ധര്‍മ്മടത്തെ മുഴപ്പിലങ്ങാട് മഠം മുതല്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജു വരെയാണ് പ്രതിഷേധം നടന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പൊലിസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. തങ്ങളുടെ വീടിന്റെ പരിസരത്ത് കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ച തിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പുരുഷന്‍മാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ പോലീസ് വാഹനം തടഞ്ഞു.പോലീസ് സുരക്ഷയില്‍ സ്ഥാപിച്ച സര്‍വ്വെ കല്ലുകള്‍ നാട്ടുകാര്‍ അവരുടെ മുന്‍പില്‍ നിന്നു തന്നെ പിഴുതുമാറ്റി ദൂരെയെറിഞ്ഞു.

ഇന്നലെ രാവിലെ കല്ലിടല്‍ ധര്‍മ്മടം നിയോജക മണ്ഡലത്തിലെ മുഴപ്പിലങ്ങാട് മഠത്തിന് സമീപമെത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്.ഇവിടെ.സര്‍വ്വെ കല്ല് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ തന്നെ പ്രതിഷേധവുമായി നാട്ടുകാരും, രംഗത്ത് എത്തിയിരുന്നു. വീടിന്റെ പരിസരത്ത് കെ. റെയില്‍ സര്‍വ്വെ കല്ല് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് വീടുകളിലെ സ്ത്രീകള്‍ ഉള്‍പ്പടെ രംഗത്ത് എത്തിയത്. റമദാന്‍ വ്രതത്തിനിടെ വീട്ടുമുറ്റങ്ങളിലും പരിസരങ്ങളിലും കല്ലിടുന്നതിന് ഉദ്യോഗസ്ഥര്‍ വന്‍ പോലീസ് സന്നാഹവുമായെത്തിയത് പ്രതിഷേധത്തിന് കാരണമായി.

ഇതിനിടെ ജനകീയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത് തടയാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായി. സര്‍വ്വെ കല്ല് സ്ഥാപിക്കുന്നത് തടഞ്ഞാല്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന പ്രഖ്യാപനവുമായി പോലീസ് രംഗത്ത് എത്തിയതോടെ വീടുകളില്‍ നിന്ന് സ്ത്രീകള്‍ കൂട്ടമായി ഇറങ്ങി വന്ന് സര്‍വ്വേ തടയുകയായിരുന്നു. വീടുകളില്‍ നിന്നും കസ്റ്റഡിയിലെടുത്ത പുരുഷന്‍മാരെ പിന്നീട് പൊലിസ് വിട്ടയച്ചുവെങ്കിലും സമരസമിതി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Recommended Video

cmsvideo
    തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+