കലക്ടറേറ്റ് വളപ്പില്‍ കെ റെയില്‍ സര്‍വേകുറ്റി സ്ഥാപിച്ച സമരക്കാരെ അറസ്റ്റു ചെയ്തു
കണ്ണൂര്‍: ജനങ്ങളെ കുടിയൊഴിപ്പിച്ച് നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കളക്ടറേറ്റ് വളപ്പില്‍ പ്രതിഷേധം നടത്തി. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കളക്ടറേറ്റ് വളപ്പില്‍ കെ- റെയില്‍ കല്ല് സ്ഥാപിക്കാനുള്ള ശ്രമം പോലീസ് തടയുകയും സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസ് വലയം ഭേദിച്ച് കളക്ടറേറ്റ് വളപ്പിലേക്ക് കയറിയ പ്രവര്‍ത്തകര്‍ കളക്ടറേറ്റ് വളപ്പില്‍ സര്‍വ്വേ കല്ല് സ്ഥാപിക്കാന്‍ കുഴിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പോലീസിന്റെ നീക്കത്തെ തടഞ്ഞു. ഇത് സംഘർഷത്തിന് കാരണമായി.

തിങ്കളാഴ്ച്ച ഉച്ചയോടെ ഡിസിസി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പോലീസിനെ വെട്ടിച്ചാണ് കളക്ടറേറ്റിലേക്ക് കടന്നത്. പ്രവര്‍ത്തകര്‍ കളക്ടറേറ്റ് പ്രധാന കവാടം വഴി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കടന്ന് മുദ്രാവാക്യം വിളിയോടെ കെ- റയില്‍ കുറ്റി നാട്ടുകയായിരുന്നു. ഇതിനിടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പോലീസും യൂത്ത് കോണ്‍സ് പ്രവര്‍ത്തകരും തമ്മിലെ ഉന്തിലും തള്ളിലും കലാശിച്ചു.
ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, പ്രിനില്‍ മതുക്കോത്ത്, നികേത് നാറാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധ സമരത്തിന് എത്തിയത്. ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലെത്തിയ പോലീസുകാര്‍ രാവിലെ മുതല്‍ കളക്ടറേറ്റിലെ രണ്ട് കവാടത്തിലും നിലയുറപ്പിച്ചിരുന്നുവെങ്കിലും പോലീസിനെ വെട്ടിച്ചാണ് പ്രവര്‍ത്തകര്‍ വളപ്പില്‍ കയറിയത്.സമരത്തിന് നേതൃത്വം കൊടുത്ത ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, കെ കമല്‍ജിത്, സന്ദീപ് പണപ്പുഴ, ശ്രീജേഷ് കൊയ്‌ലേരിയന്‍, പ്രനില്‍ മാതുകോത്, പി ഇമ്രാന്‍, സുധീഷ് കുന്നത്ത്,അന്‍സില്‍ വാഴ വളപ്പില്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യ്തു നീക്കിയത്.
സമരത്തില്‍ സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറിമാരായ കെ കമല്‍ ജിത്ത്, സന്ദീപ് പാണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റോബര്‍ട്ട് വെള്ളാം വെള്ളി, റിജിന്‍ രാജ്, വിജിത്ത് മുല്ലോളി, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരി, പി ഇമ്രാന്‍, വരുണ്‍. എം.കെ, നികേത് നാറാത്ത്,സുധീഷ് വെള്ളച്ചാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications