കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎം ഷാജിക്കെതിരായ വിജിലന്‍സ്‌ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന്‌ സുധാകരന്‍ എംപി

Google Oneindia Malayalam News

കണ്ണൂര്‍: അഴീക്കോട്‌ എംഎല്‍എ കെഎം ഷാജിക്കെതിരായ വിജിലന്‍സ്‌ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കണ്ണൂര്‍ എംപിയും കെപിസിസി വര്‍ക്കിങ്‌ പ്രസിഡന്റുമായ ജി സുധാകരന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകായായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ യുഡിഎഫിനെ ബിദ്ധിമുട്ടിക്കാം എന്ന കണക്കു കൂട്ടല്‍ വെറും വ്യാമോഹം മാത്രമാണെന്നും എം പി പറഞ്ഞു. അതേ സമയം മഞ്ചേശ്വരം എംഎല്‍എ എംസി കമറുദീന്‍ തട്ടിപ്പ്‌ കേസില്‍ അറസ്റ്റ്‌ലായ സംഭവം തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കമറുദീന്‌ കച്ചവടത്തില്‍ നഷ്ടം സംഭവിച്ചു. പണം വാങ്ങിയവര്‍ക്ക്‌ കൃത്യ സമയത്ത്‌ പണം തിരിച്ചു നല്‍കാന്‍ കമറുദീന്‌ കഴിഞ്ഞില്ല എന്നത്‌ വാസ്‌തവമാണ്‌, എന്നാല്‍ എംസി കമറുദീന്‍ എംഎല്‍എക്ക്‌ പണം നല്‍കാന്‍ സാവകാശം നല്‍കാതെ അറസ്റ്റ്‌ ചെയ്‌ത സര്‍ക്കാര്‍ നടപടി അപലപനീയമാണ്‌. സ്വര്‍ണ്ണക്കടത്തുകേസു മുതല്‍ നിരവധി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാര്‍ പ്രതിസന്ധി മറികടക്കാനാണ്‌ പ്രതിപക്ഷ പാര്‍ട്ടിയിലെ എംഎല്‍എയെ അറസ്റ്റ്‌ ചെയ്‌തതെന്നും സുധാകരന്‍ ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മയക്കുമരുന്നു കേസില്‍ പ്രതിയാണെന്നുള്ളത്‌ ഈ നാട്ടിലെ ജനങ്ങള്‍ക്ക്‌ അറിയാമെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെയും, മകന്‍ ബിനീഷ്‌ കോടിയേരിയുടേയും പേര്‌ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു സുധാകരന്റെ പരാമര്‍ശം.

sudakaran

ഈ ഓല പാമ്പു കണ്ട്‌ വിരളുന്നവരല്ല യുഡിഎഫില്‍ ഉള്ളത്‌. കമറുദീന്‍ കച്ചവടത്തില്‍ ഉണ്ടായ നഷ്ടത്തിന്‌ യുഡിഎഫ്‌ എന്ത്‌ പിഴച്ചുവെന്നും സുധാകരന്‍ ചോദിച്ചു. അഴിമതിയിലും കൊള്ളയിലും മുഖ്യമന്ത്രിയുടെ ഓഫീസ്‌ മുങ്ങിയതിലും, സംസ്ഥാനസെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നു കേസില്‍പ്രതിയായതും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിലും മനം നൊന്ത്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സര്‍ക്കാരിന്‌ ഈ തിരഞ്ഞടുപ്പില്‍ തിരിച്ചടി നല്‍കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്‌ അനധികൃത സ്വത്ത്‌ സംമ്പാദന കേസില്‍ അഴീക്കോട്‌ എംഎല്‍എ കെഎം ഷാജിക്കെതിരേ കോഴിക്കോട്‌ വിജിലന്‍സ്‌ കോടതി വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലായിരുന്നു കോടതിയുടെ ഉത്തരവ്‌. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിജിലന്‍സ്‌ എ്‌സ്‌പിയോട്‌ കോടതി ആവശ്യപ്പെട്ടു. അനധികൃത സ്വത്ത്‌ സമ്പാദനക്കേസിലും, ആഴിക്കോട്‌ സ്‌കൂളില്‍ പ്ലസ്‌ടു അനുവദിക്കാന്‍ എംഎല്‍എ കോഴ വാങ്ങിയ കേസിലും എന്‍ഫോഴ്‌മെന്റ്‌ ഡയറക്ടറേറ്റും കെഎം ഷാജിക്കെതിരേ അന്വേഷണം നടത്തിയിട്ടുണ്ട്‌. മുസ്ലീം ലീഗ്‌ നോതാക്കള്‍ നിരന്തരം അഴിമതി ക്കേസില്‍ കുടുങ്ങുന്നത്‌ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുയോയെന്ന ആശങ്ക കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുണ്ട്‌

Recommended Video

cmsvideo
കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി | Oneindia Malayalam

English summary
K Sudakaran MP welcomed the vigilance case against KM Shaji MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X