Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിപ്പു കേസില്‍ പങ്കാളികളായ കണ്ണൂര്‍ എംപി നാടിന് അപമാനമെന്ന് എംവി ജയരാജന്‍

കണ്ണൂര്‍: പോക്‌സോ കേസില്‍ ഒന്നാം പ്രതിയായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായ കണ്ണൂര്‍ എംപി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നാടിന് അപമാനമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും മോന്‍സന്‍ മാവുങ്കലിനെ ന്യായീകരിക്കുകയും എന്റെ അടുത്ത സുഹൃത്താണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് മാലിന്യം എറിയുന്നതിനു തുല്യമാണ്.

10 കോടിയുടെ പുരാവസ്തു തട്ടിപ്പു കേസില്‍ സുധാകരന്‍ രണ്ടാം പ്രതിയായത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മോന്‍സണ്‍ 10 ലക്ഷം രൂപ സുധാകരന് കൊടുത്തു എന്ന് മോന്‍സന്റെ ഡ്രൈവര്‍ കോടതിയിലാണ് തെളിവ് നല്‍കിയത്. സമ നിയമപ്രകാരം ഡല്‍ഹിയില്‍ തടഞ്ഞുവെക്കപ്പെട്ട 2.64 ലക്ഷം കോടി രൂപ റിലീസ് ചെയ്യാന്‍ സഹായിക്കാമെന്ന് മോന്‍സന്റെ വീട്ടില്‍ വച്ച് കെ സുധാകരന്‍ തങ്ങളോട് പറഞ്ഞുവെന്നും അതുകൊണ്ടാണ് മോന്‍സണ്‍ വിവിധ ഘട്ടങ്ങളില്‍ കോടികള്‍ നല്‍കിയതെന്നുമാണ് മൊഴി നല്‍കിയത്.

k-sudhakaran-congress-leader

പരാതിക്കാരോടും പ്രതിയോടും ഒപ്പമുള്ള കെപിസിസി പ്രസിഡന്റിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും മൊബൈല്‍ സന്ദേശങ്ങളുമെല്ലാം സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഇത്തരത്തില്‍ നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ സുധാകരന്‍ തട്ടിപ്പില്‍ പങ്കാളിയായതു കൊണ്ടാണ് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്നതതെന്നും എംവ ജയരാജന്‍ പറഞ്ഞു.മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ മതിയായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കെ.സുധാകരനും രംഗത്തെത്തി.

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് കെ.സുധാകരന്‍ എം.പി വ്യക്തമാക്കി.. നടാലിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ദേശാഭിമാനിക്കും എതിരെ മാനനഷ്ട കേസ് രണ്ടു ദിവസത്തിനകം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി വ്യക്തമാക്കി. പുരാവസ്തു തട്ടിപ്പ് കേസ് റദ്ദാക്കാന്‍ ഉടന്‍ കോടതിയെ സമീപിക്കും. ആ ചാപ്റ്റര്‍ അവസാനിച്ചു.

എകെ ബാലന്റെയും എംവി ഗോവിന്ദന്റെയും ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല .കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയില്ല.കേസ് ഉണ്ടായ സാഹചര്യത്തില്‍ തുടരുന്നത് ധാര്‍മ്മികമായി ശരിയല്ലാത്തത് കൊണ്ട് ആണ് സ്ഥാനം ഒഴിയുമെന്ന് പറഞ്ഞത്. എന്നാല്‍ ഹൈക്കമാന്റും നേതാക്കളും ഒറ്റക്കെട്ടായി തുടരണമെന്ന് ആവശ്യപ്പെട്ടു.അത് കൊണ്ട് സ്ഥാനം ഒഴിയില്ല.ഇതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു.ചോദ്യം ചെയ്യലിന് ശേഷം പൂര്‍ണ ആത്മവിശ്വാസം ഉണ്ടായി.അന്വേഷണവുമായി സഹകരിച്ചു .കേസില്‍ ചുക്കും ചുണ്ണാമ്പുമില്ലെന്ന് മനസിലായില്ലെന്നും കെ.സുധാകരന്‍ എംപി പ്രതികരിച്ചു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+