കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ സമീപനം ഇരട്ടത്താപ്പെന്ന് സുധാകരൻ

Google Oneindia Malayalam News

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ സമരം ചെയ്യുന്നവർക്കെതിരെ കേസെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പാണെന്ന് കെ സുധാകരൻ എം പി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ എം പി നയിക്കുന്ന രാഷ്ട്ര രക്ഷാ മാർച്ച് വ്യാഴാഴ്ച്ച മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും തുടങ്ങും ഉച്ചയ്ക്ക് 2.30 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചു മണിക്ക് സ്‌റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ഉദ്ഘാടനം ചെയ്യും.

എന്താണ് ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ്? ആരൊക്കെയാണ് അംഗങ്ങൾ? കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി ചോദ്യങ്ങൾ!എന്താണ് ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ്? ആരൊക്കെയാണ് അംഗങ്ങൾ? കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി ചോദ്യങ്ങൾ!


സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭം വേണ്ടെന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ നിലപാട് പൂർണമായും ശരിയാണ്. യോജിച്ച പ്രക്ഷോഭം വേണമെന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു അർഹതയുമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേരളത്തിൽ കേസെടുക്കുന്ന പിണറായി വിജയന്റെ നിലപാട് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. പിണറായി ആദ്യമായി നിയമസഭയിലെത്തിയത് ബിജെപി വോട്ടു കൊണ്ടാണെന്നും സുധാകരൻ ആരോപിച്ചു.

ksudhakaran-

പാർട്ടിയാണ് വലുത് വേണമെങ്കിൽ സ്ഥാനമാനങ്ങൾ രാജിവയ്ക്കും. തനിക്ക് എന്നും പാർട്ടിയാണ് വലുതെന്ന് കെ സുധാകരൻ എം പി വ്യക്തമാക്കി. പാർട്ടി സംഘടനാ ചുമതല ഏൽപ്പിക്കുകയാണെങ്കിൽ മറ്റു സ്ഥാനമാനങ്ങൾ രാജി വയ്ക്കാൻ താൻ തയാറാണെന്നും സുധാകരൻ വ്യക്തമാക്കി. ഒരാൾക്ക് ഒരു പദവിയെന്ന തത്വത്തോട് താനും പൂർണമായി യോജിക്കുന്നു പണ്ടേ സംഘടനാoവർത്തനത്തിലാണ് തനിക്ക് താൽപര്യം പാർട്ടി പുതിയ ചുമതലകൾ ഏൽപ്പിക്കുകയാണെങ്കിൽ പാർട്ടി തീരുമാനപ്രകാരം താൻ സ്ഥാനമാനഞ്ഞ് രാജിവയ്ക്കാൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു യോജിച്ച പ്രക്ഷോഭം വേണ്ടെന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ നിലപാട് പൂർണമായും ശരിയാണ്. യോജിച്ച പ്രക്ഷോഭം വേണമെന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു അർഹതയുമില്ല. പിണറായി ആദ്യമായി നിയമസഭയിലെത്തിയത് ബി.ജെ.പി വോട്ടു കൊണ്ടാണെന്നും സുധാകരൻ ആരോപിച്ചു.

English summary
K Sudhakaran about chief minister's stand on CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X