കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പള്ളി ഒറ്റയ്ക്ക് തീരുമാനിക്കുന്നതല്ല, വെല്‍ഫെയര്‍ ബന്ധത്തില്‍ പ്രതികരിച്ച് സുധാകരന്‍!!

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കെ സുധാകരന്‍. ഇന്ന് മതേതര നിലപാടാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിക്കുന്നത്. അതുള്ളത് കൊണ്ടാണ് അവര്‍ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം കെ മുരളീധരനെ പിന്തുണയ്ക്കുന്ന പരസ്യ നിലപാടാണ് സുധാകരന്‍ എടുത്തിരിക്കുന്നത്. മുല്ലപ്പള്ളിക്ക് ഇത് വലിയ തിരിച്ചടിയാണ്.

1

വെല്‍ഫെയര്‍ ബന്ധത്തില്‍ തന്റേതാണ് അവസാന വാക്കെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. കെപിസിസിയുടെ നിലപാട് ഒരാള്‍ ഒറ്റയ്ക്ക് എടുക്കുന്നതല്ല. അത് ചര്‍ച്ചയിലൂടെ തീരുമാനിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം കണ്ണൂരില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ ആക്രമണത്തില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പോളിംഗ് ബൂത്തുകളിലുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സിപിഎമ്മിനെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇത്തരം ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് കോടതി കയറ്റുമെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ മുല്ലപ്പള്ളി വെല്‍ഫെയര്‍ ബന്ധമില്ലെന്ന ശക്തമായ നിലപാടാണ് എടുത്തത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുള്ള അതേ നിലപാടാണ് കെപിസിസി അധ്യക്ഷനുള്ളതെന്നും ജമാഅത്തെ ഇസ്ലാമി നയം മാറ്റിയെന്ന അഭിപ്രായം ദേശീയ നേതൃത്വത്തിനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിനായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കില്ല. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ തന്റേത് അവസാന വാക്കാണെന്നും മുല്ലപ്പള്ളിപറഞ്ഞു. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോകുണ്ടെന്നായിരുന്നു കെ മുരളീധരന്‍ പ്രതികരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര നയങ്ങള്‍ മാറ്റിയതായും മുരളീധരന്‍ പറഞ്ഞിരുന്നു. അതാണ് നീക്കുപോക്കിന് കാരണമായതെന്നും മുരളീധരന്‍ വ്യക്തമാക്കി.

English summary
k sudhakaran admits udf have alliance with welfare party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X