കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം: കെ സുധാകരൻ ഉൾപ്പെട്ട സംഘം സന്ദ

  • By Desk
Google Oneindia Malayalam News

'കണ്ണൂർ: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ അതിശക്തമായ സമരം നടക്കുകയും പൊലീസ് വെടിവയ്പ്പിൽ രണ്ടു സമരക്കാർ കൊല്ലപ്പെടുകയും ചെയ്ത മംഗളുരുവിൽ കെ സുധാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം തിങ്കളാഴ്ച്ച സന്ദർശനം നടത്തും.

വിജയ കുതിപ്പില്‍ മഹാസഖ്യം; ചരിത്ര നേട്ടവുമായി ജെഎംഎം!! ജാര്‍ഖണ്ഡിനെ ഹേമന്ത് സോറന്‍ നയിക്കുംവിജയ കുതിപ്പില്‍ മഹാസഖ്യം; ചരിത്ര നേട്ടവുമായി ജെഎംഎം!! ജാര്‍ഖണ്ഡിനെ ഹേമന്ത് സോറന്‍ നയിക്കും

പ്രതിഷേധത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയ പത്തോളം മലയാളി മാധ്യമ പ്രവർത്തകരെ കർണ്ണാടക പോലീസ് കസ്റ്റഡിയിലെടുക്കുകയും ഏഴു മണിക്കൂർ തടഞ്ഞുവയ്ക്കുകയും ചെയ്ത സംഭവത്തെ കുറിച്ചും യുഡിഎഫ് സംഘം അന്വേഷണം നടത്തും. മംഗളൂരുവിലെ മറ്റു മാധ്യമ പ്രവർത്തകർ. പോലീസ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും യുഡിഎഫ് സംഘം വിവരം ശേഖരിക്കും.

sudhakaran-15

കെ സുധാകരൻ എംപി, രാജ് മോഹൻ ഉണ്ണിത്താൻ എംപി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, പാറക്കൽ അബ്ദുള്ള, ഷംസുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് മംഗളൂരു സന്ദർശിക്കുന്നത്. പോലീസ് സമരക്കാർക്കെതിരെ വെടിവച്ച ബന്ദർ പൊലിസ് സ്റ്റേഷൻ മേഖല. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വീടുകൾ, മലയാളി കുടുംബങ്ങൾ എന്നിവരെ യുഡിഎഫ് സന്ദർശിക്കും. തിങ്കളാഴ്ച രാവിലെ ഒൻപതോടെ റോസുമാർഗം മംഗളൂരിലെത്തുന്ന സംഘം മംഗളൂരിലെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതിനു ശേഷം അവരുടെ അകമ്പടിയോടെയാണ് മംഗളുരിലെ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുക.
English summary
K Sudhakaran and team to visit Mangaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X