ഹനുമാന്‍ സേനക്കെതിരെ കേസ്; ഡയറി തെളിവായി കെ സുധാകരന്‍, പ്രചാരണം വ്യാജം
കണ്ണൂര്‍: തന്റെ പേര് ഉള്‍പ്പെടുത്തി വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ചതിനെതിരെ കെ സുധാകരന്‍ പോലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ പോലീസ് കേസെടുത്തു. ഹനുമാന്‍ സേനയുടെ സംസ്ഥാന കണ്‍വന്‍ഷന്റെ ഉദ്ഘാടകനായിട്ടാണ് കെ സുധാകരന്റെ പേര് ചേര്‍ത്ത് സംഘടന പ്രചാരണം നടത്തിയത്. എന്നാല്‍ ഹനുമാന്‍ സേനക്കാര്‍ പ്രചരിപ്പിച്ചത് വ്യാജ പോസ്റ്റര്‍ ആണെന്ന് സുധാകരന്‍ പറഞ്ഞു. അവര്‍ എന്നെ വിളിച്ചിരുന്നു. ആലോചിച്ചിട്ട് പറയാമെന്ന് മറുപടി നല്‍കി. മാര്‍ച്ച് 26ന് കോഴിക്കോട് ടൗണ്‍ ഹാളിലാണ് പരിപാടി. അന്നേ ദിവസം താന്‍ ഒരു പരിപാടിയും ഏറ്റിട്ടില്ല എന്നതിന്് തെളിയാവായി സുധാകരന്‍ തന്റെ ഡയറി മാധ്യമങ്ങളെ കാണിച്ചു.

അതേസമയം, ഉദ്ഘാടകന്‍ സുധാകരന്‍ എംപി തന്നെയാണ് എന്നാണ് ഹനുമാന്‍ സേന ഭാരവാഹികള്‍ പ്രതികരിച്ചത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സുധാകരനും കോണ്‍ഗ്രസിനുമെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തുവന്നത്. ഹനുമാന്‍ സേനയുടെ എട്ടാമത് സംസ്ഥാന കണ്‍വന്‍ഷന്റെ പ്രചാരണ പോസ്റ്ററിലാണ് സുധാകരന്റെ പേരും ചിത്രവും വന്നത്. ഉദ്ഘാടകന്‍ കെ സുധാകരന്‍ എംപി ആണെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍
മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ പരിപാടിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അധികാരം വേണം ഹൈന്ദവനും, ജനാധിപത്യ അവകാശം നാം വിനിയോഗിക്കുക, മാറ്റും ഞങ്ങള്‍ മാറ്റിമറിക്കും ഞങ്ങള്‍ എന്നിവയാണ് പോസ്റ്ററില്‍ കാണുന്ന വാചകങ്ങള്‍.
വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications