കണ്ണൂരിൽ കെ സുധാകരൻ ഒരിക്കൽ കൂടി ഇറങ്ങുന്നു; ആഘോഷമാക്കി പ്രവർത്തകർ, നഗരത്തിൽ പ്രകടനവും നടത്തി
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഒടുവില്‍ കെ സുധാകരന്‍ വീണ്ടും മത്‌സരരംഗത്തിറങ്ങും. കണ്ണൂര്‍ ഡിസിസി ഓഫീസിനു മുന്‍പില്‍ പടക്കം പൊട്ടിച്ചും നഗരത്തില്‍ പ്രകടനം നടത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനമുണ്ടാതോടെ ആഹ്‌ളാദം പ്രകടിപ്പിച്ചത്.
ശനിയാഴ്ച്ച തിരുവനന്തപുരത്തും നിന്നുമെത്തുന്ന നിയുക്ത സ്ഥാനാര്‍ത്ഥി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വന്‍സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കെ.സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്‌സരിക്കുന്നത് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഇക്കുറി ഏറെ അനുകൂല ഘടകങ്ങളുണ്ടെങ്കിലും എതിരാളി കെ.സുധാകരനാണെന്നത് സി.പി. എമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

എംപിയെന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയില്ലെന്ന പ്രചരണമാണ് എല്‍. ഡി. എഫ് കെ സുധാകരനെതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഇതിനൊടൊപ്പം പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് പോയതിനു പിന്നാലെ കെ.സുധാകരനും ബി.ജെ.പിയിലേക്കു പോകുമെന്ന പ്രചരണവും സി.പി. എം നടത്തുന്നുണ്ട്. കണ്ണൂരില്‍ സീറ്റു നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചു ഇക്കുറി ജീവന്‍മരണ പോരാട്ടമാണ്. കെ.പി.സി.സി അധ്യക്ഷനായ കെ.സുധാകരന്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിന് അതുകടുത്ത ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ കെ.സുധാകരനായി പോസ്റ്ററുകളും പ്രചരണബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജനും എന്‍.ഡി. എ സ്ഥാനാര്‍ത്ഥി സി.രഘുനാഥും മണ്ഡലത്തില്‍ ഒന്നാം ഘട്ട പര്യടനം ആരംഭിച്ചിട്ടുണ്ട്. നിലവിലുളള സാഹചര്യത്തില്‍ പ്രചരണ രംഗത്ത്് ഏറെ മുന്‍പിലാണ് എം.വി ജയരാജന്‍. കോണ്‍ഗ്രസ് കോട്ടകളില്‍ കയറിയാണ് സി.രഘുനാഥ് പ്രധാനമായും വോട്ടുപിടിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ വിളളലുകള്‍ വീഴ്ത്തിയാല്‍ അതു ഗുണം ചെയ്യുക എല്‍.ഡി. എഫിനാണെന്നാണ് കണക്കുകൂട്ടല്‍. ഇക്കുറി എന്തുവന്നാലും ഒരുലക്ഷത്തിലേറെ വോട്ടുകള്‍ പിടിക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.












Click it and Unblock the Notifications