Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ചട്ടലംഘനം: സ്ത്രീവിരുദ്ധ പരാമർത്തിൽ കെസുധാകരന് ജില്ലാകളകടറുടെ നോട്ടീസ്

കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ കെ സുധാകരന്റെ നടപടി തെരെഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് ജില്ലാ കലക്ടര്‍. ഇത് കാണിച്ച് കെ.സുധാകരന് ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമാണ് കലക്ടര്‍ നടപടി ആരംഭിച്ചത്. ഇതേ വീഡിയോയുടെ പേരില്‍ കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന പേരില്‍ ഇറങ്ങിയ വീഡിയോ ആണ് സ്ത്രീവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വനിതാ കമ്മീഷനും കണ്ടെത്തിയത്. വീഡിയോയിലെ കഥാപാത്രങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേര്‍ത്താണ് സുധാകരന്‍ ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്.

sudhakaran-

ഈ വീഡിയോ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യം വച്ചാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ തന്നെ വനിതാ നേതാക്കളെയും പൊതു രംഗത്തുള്ള മറ്റ് വനിതകളേയും അപമാനിക്കുന്നതാണ് വീഡിയോ എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+