എംപി എന്ന നിലയിൽ കെ സുധാകരൻ സമ്പൂർണ്ണ പരാജയം; വിമർശനവുമായി സികെ പത്മനാഭൻ
കണ്ണൂർ : എംപി എന്ന നിലയിൽ കെ സുധാകരൻ സമ്പൂർണ്ണ പരാജയമാണെന്ന് ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭൻ. കണ്ണൂർ മാരാർജി ഭവനിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഡിഎ കുറ്റപത്രം പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോടുള്ള കർത്തവ്യം നിറവേറ്റുന്നതിൽ അദ്ദേഹം പൂർണമായും പരാജയപ്പെട്ടു. കേന്ദ്രസർക്കാർ നിരവധി വികസന പരിപാടികൾ മുൻനിർത്തി മുന്നോട്ടു പോകുമ്പോഴും അതൊന്നും കണ്ണൂർ ജില്ലയിൽ ഫലപ്രദമായ നടപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
എൻഡിഎ വോട്ടർമാർക്ക് മുന്നിൽ വയ്ക്കുന്ന കുറ്റപത്രം കേവലം രാഷ്ട്രീയ പ്രചാരണമല്ല മറിച്ച് ആധികാരികമായ രേഖകളാണ്. ഇതേ എംപി തന്നെ തുടർച്ചയായി വീണ്ടും ജനവിധി തേടി വോട്ടർമാരുടെ മുന്നിലെത്തുമ്പോൾ വികസന മുരടിപ്പ് ചൂണ്ടിക്കാണിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷനും എൻഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനുമായ പൈലി വാത്യാട്ട് അധ്യക്ഷത വഹിച്ചു.

എൻ ഡി എ കണ്ണൂർ പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി സി രഘുനാഥ് സംസാരിച്ചു ബിജെപി ദേശീയ സമിതി അംഗങ്ങളായ എ. ദാമോദരൻ , പി കെ വേലായുധൻ, സംസ്ഥാന സെക്രട്ടറിമാരായ കെ രഞ്ജിത്ത്, അഡ്വ കെ ശ്രീകാന്ത് മേഖലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ ജില്ലാ വൈസ് പ്രസിഡൻറ് ടി സി മനോജ് വിജയൻ വട്ടിപ്രം വിവി ചന്ദ്രൻ, മോഹനൻ മാനന്തേര, ആർകെ ഗിരിധരൻ തുടങ്ങിയവർ സംബന്ധിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറുമായ ബിജു ഏളക്കുഴി സ്വാഗതവും ബിഡിജെഎസ് ജില്ലാ പ്രസിഡൻറ് കെവി അജി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications