പരസ്യപ്രചരണ വീഡിയോ: കെ സുധാകരനെതിരെ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ക്ക് ചുമതല, പ്രചാര വിലക്ക്!!
കണ്ണൂര്‍: ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പരസ്യപ്രചരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കെ സുധാകരനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ണൂര്‍ജില്ലാ കലക്ടറും മുഖ്യജില്ലാവരണാധികാരി കൂടിയ മീര്‍ മുഹമദലിക്കു നിര്‍ദേശം നല്‍കി. തന്റെ ഫേസ് ബുക്ക് പേജിലൂടെ പരസ്യപ്രചരണ വീഡിയോ ഇറങ്ങിയതിന് പിന്നാലെ വനിതാ കമ്മീഷന്‍ സുധാകരനെതിരെ സ്വമേധയാ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ത്രീവിരുദ്ധത നിറഞ്ഞ പരസ്യചിത്രവുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും കാര്യം നടക്കണമെങ്കില്‍ ആണ്‍കുട്ടി പോകണമെന്നും ഒരു കുടുംബവഴക്കിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞുവെക്കുന്നതാണ് പരസ്യം.

എതിര്‍സ്ഥാനാര്‍ത്ഥിയായ പി കെ ശ്രീമതിയെ പരോക്ഷമായി ലക്ഷ്യമിടുന്ന പരസ്യത്തില്‍ സ്ത്രീയെന്ന നിലയില്‍ മാത്രം എതിരാളിയെ ടാര്‍ഗറ്റ് ചെയ്യുന്നു. പി കെ ശ്രീമതിയെന്ന എതിരാളി സ്ത്രീയാണെന്നും സ്ത്രീകളെക്കൊണ്ട് ഒന്നും നടക്കില്ലെന്നും അതിനാല്‍ 'ആണ്‍കുട്ടിയായ ഓന്‍ പോണം' എന്നുമാണ് പരസ്യ ചിത്രത്തിലൂടെ പറയുന്നു.പരസ്യ ചിത്രത്തിലെ ഡയലോഗായ 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി' എന്ന ക്യാപ്ഷനോടെയാണ് കെ സുധാകരന്‍ ഈ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഈ വീഡിയോക്ക് മുന്‍പെ സുധാകന്റെ ഫെയസ് ബുക്ക് പേജില്‍ മറ്റൊരു വീഡിയോകൂടി പ്രചരിച്ചിരുന്നു.
താന്‍ ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ലെന്നതായിരുന്നു നേരത്തെ പുറത്തിറങ്ങിയ വീഡിയോയുടെ ഉള്ളടക്കം. ഓന്‍ കാലുമാറും എന്ന് ഇറച്ചി വെട്ടുകാരന്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ അതിനെ എതിര്‍ക്കും. ഇന്നും ഇന്നലെയും അല്ല കെ സുധാകരനെ കാണാന്‍ തുടങ്ങിയതെന്നും വിരിഞ്ഞു നിന്നപ്പോള്‍ പോലും ആ പൂ പറിക്കാന്‍ അദ്ദേഹം പോയിട്ടില്ലെന്നും അപ്പോഴാണോ വാടിയപ്പോള്‍ എന്നും ആളുകള്‍ തിരിച്ചു ചോദിക്കുന്നു. 'നീ പച്ച ഇറച്ചി വെട്ടുന്നവനാണ് നീ ഇങ്ങനെയെ പറയൂ' എന്നായിരുന്നു വീഡിയോയില്‍ പറഞ്ഞത്. ഒരു ന്യൂനപക്ഷ സമുദായംഗത്തെ ഇറച്ചിവെട്ടുകാരനായി ചിത്രീകരിച്ചുവെന്നായിരുന്നു ആക്ഷേപം.












Click it and Unblock the Notifications