• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുല്ലപ്പള്ളിയെ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ ക്ഷണിച്ച് കെ.സുധാകരൻ എം.പി

 • By Desk

കണ്ണൂർ: താൽക്കാലിക കെപിസിസി അധ്യക്ഷ പദവി ഹൈക്കമാൻഡ് വെച്ചു നീട്ടിയിട്ടും സ്വീകരിക്കാതെ കെ സുധാകരൻ എം പി. പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് താൽക്കാലിക അധ്യക്ഷ പദവി കൊണ്ട് കാര്യമില്ലെന്നാണ് കണ്ണൂരിലെ കരുത്തനായ സുധാകരൻ്റെ നിലപാട്. തെന്നല ബാലകൃഷ്ണപിള്ളയേപ്പോലെ ഹസനെപ്പോലെയോ വെറുമൊരു താൽക്കാലിക പ്രസിഡൻ്റാകാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് സുധാകരൻ്റെ നിലപാട്. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി സുധാകരൻ ദില്ലിയിലേക്ക് പോയില്ല. സഹോദരപുത്രൻ്റെ വിവാഹമായതിനാൽ ഈ മാസം 24 കഴിഞ്ഞ് ദില്ലയിലേക്ക് പോയി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് സുധാകരൻ വ്യക്തമാക്കി.

ബിജെപി ബിഎസ്എഫിനെ കരുവാക്കിയോ? ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ

എന്നാൽ കെപി സിസി യുടെ സ്ഥിരം അധ്യക്ഷനാകാൻ തനിക്ക് താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നവെന്നും കെപിസി സി വർക്കിംഗ്‌ പ്രസിഡന്റ്‌ കൂടിയായ കെ സുധാകരൻ എം പി പറഞ്ഞു കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു എന്നാൽ ഹൈക്കമാൻഡ് ഈക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. എറണാകുളത്ത് കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി വിടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ മണ്ഡലത്തിൽ അദ്ദേഹം മത്സരിച്ചാൽ അനായസം ജയിപ്പിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

കോൺഗ്രസ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ യുഡിഎഫിൻ്റെ വിജയപ്രതീക്ഷയെ ഒരു കാരണവശാലും ബാധിക്കരുത്. പാർട്ടിയുടെ മുതിർന്ന നേതാവായ കെ.​വി. തോ​മ​സി​നെ ഒരു കാരണവശാലുംന​ഷ്ട​പ്പെ​ടു​ത്തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ഏ​ൽ​പ്പി​ക്കു​ന്ന ഏ​ത് പ​ദ​വി​യും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് തൻ്റെ നി​ല​പാ​ടെന്ന് സുധാകരൻ പറഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നു മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സു​ധാ​ക​ര​നെ ദില്ലിക്ക് വി​ളി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മോ എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച​പ്പോ​ൾ സു​ധാ​ക​ര​നും ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹം ഡ​ൽ​ഹി​ക്ക് പോ​യി​ല്ല. കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വം ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്.

cmsvideo
  Pinarayi vijayan government will continue for next five years says survey

  എന്നാൽ കെ.സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിലേക്ക് വരുന്നതിനോട് കണ്ണൂരിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായി എതിർക്കുന്നുണ്ട്. ചിറക്കൽ സ്കൂൾ ഏറ്റെടുക്കുന്നതിനായി ലീഡർ കെ.കരുണാകരൻ്റെ പേരിൽ ട്രസ്റ്റ് രൂപീകരിച്ച് ഗൾഫ് നാടുകളിൽ നടത്തിയ കണക്കില്ലാത്ത പണപ്പിരിവ്, ബി.ജെപിയിലേക്കുള്ള കൂറുമാറ്റ ഭീഷണി, പാർട്ടിക്ക് അതീതമായി ഗ്രൂപ്പു രുപീകരിച്ചുള്ള തൻ മേൽക്കോയ്മയാർന്ന പ്രവർത്തന ശൈലി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങളാണ് എതിർവിഭാഗം ഉന്നയിക്കുന്നത്. കണ്ണുരിലെ എ വിഭാഗം നേതാക്കളും ഐ യിലെ ഒരു വിഭാഗവും കെ.സി വേണുഗോപാൽ വിഭാഗവുമാണ് സുധാകരനെതിരെ നീക്കം നടത്തുന്നത്. സുധാകരനെതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഹൈക്കമാൻഡിന് കത്തെഴുതാനാണ് ഇവർ നീക്കം നടത്തുന്നത്.

  English summary
  K Sudhakaran MP invites Mullappally Ramachandran to contest election in Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X