Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ വിമാനത്താവളത്തിലേക്ക് റെയിൽവേ പാത വേണം: കെ സുധാകരൻ എംപി

കണ്ണൂര്‍: കിയാലിന്റെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടണമെന്ന് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. വിദേശ വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാനും സര്‍വീസ് തുടങ്ങാനുമാവശ്യമായ 'പോയിന്റ് ഓഫ് കോള്‍' പദവി കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കണം. ഗ്രാമീണ പ്രദേശത്തുള്ള വിമാനത്താവളമായതിനാല്‍ ഈ അനുമതി തരാനാവില്ലെന്നാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി പറയുന്നത്.

ഇന്റര്‍നാഷണല്‍ എയര്‍ലൈനുകള്‍ക്ക് ലാന്‍ഡ് ചെയ്യാനും അവിടെ പ്രവര്‍ത്തനം തുടങ്ങാനുമുള്ള അനുമതി ലഭ്യമാവുന്ന മുറയ്ക്കു മാത്രമേ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സമഗ്ര വികസനം പൂര്‍ത്തിയാവുകയുള്ളൂ. എമിറേറ്റ്‌സ്, കുവൈത്ത് എയര്‍വെയ്‌സ്, സൗദി എയര്‍ലൈന്‍സ്, ഇത്തിഹാദ്, ഒമാന്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍ എന്നീ വിദേശ വിമാനക്കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ‌

k sudhakaran

സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദം കൂടി ഉണ്ടായാലേ ഇക്കാര്യത്തില്‍ അനുകൂല നടപടി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുകയുള്ളൂ. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിനായി മട്ടന്നൂരില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കണമെന്നതും അവിടേക്ക് റെയില്‍പ്പാത വേണമെന്നതും വളരെ പ്രധാനപ്പെട്ട ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയും സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് വിമാനത്താവളത്തിന്റെ ഭാവി ഇരുട്ടിലാക്കുന്നതെന്നും കെ സുധാകരന്‍ എ .പി പ്രസ്താവനയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+