Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബഡായി ബംഗ്ലാവിലെ ബഡായി രാമനാണ് പിണറായി', രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ എംപി

കണ്ണൂർ: സിപിഎം ഒരേ സമയം കോടതിയും പൊലിസുമാണെന്ന വിവാദ പ്രസ്താവന നടത്തിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ സ്ഥാനം രാജി വയ്ക്കണമെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാര്‍ട്ടിയാണ് കോടതിയും പോലീസും എന്ന് പറയുന്നത് പദവിയുടെ അന്തസ്സിന് ചേരാത്ത പ്രസ്താവനയാണ്. അവര്‍ രാജി വച്ച് പുറത്തുപോകണമെന്ന് സുധാകരൻ പറഞ്ഞു.

എംസി ജോസഫൈൻ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് താനിരിക്കുന്ന സ്ഥാനം മറന്നു കൊണ്ടാണ്. ജോസഫൈൻ നടത്തിയ പ്രസ്താവന അവരുടെ തറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ഇരിക്കാൻ അവർ യോഗ്യയല്ല. അവരെ ഉടൻ പുറത്താക്കാൻ സർക്കാർ തയ്യാറാകണം. ജീവിത വിഷമം അനുഭവിക്കുന്ന വനിതകൾക്ക് സാന്ത്വനം നൽകേണ്ട അവർ പാർട്ടിയോട് കാണിക്കുന്ന കൂറ് ജനാധിപത്യപരമായി ഇരിക്കേണ്ട സ്ഥാനത്തിന് യോജിച്ചതല്ലെന്നും കെ സുധാകരൻ എം.പി ചൂണ്ടിക്കാട്ടി.

cm

''പമ്പയിലെയും ബാവലിയിലെയും പുഴമണല്‍ കടത്ത് സി.പി.എം കണ്ണൂര്‍ ലോബിയുടെ കൊള്ളയാണ്. കൊവിഡിനെ മറയാക്കിയുള്ള മണല്‍കൊള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന 250 കോടി രൂപ കൊള്ളയടിച്ചു. ശവത്തില്‍ നിന്ന് പോക്കറ്റടിക്കുന്ന ആളുകളുടെ മനഃസ്ഥിതിയാണ് പിണറായി സര്‍ക്കാരിന്. ഈ പണം ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് ടിവി വാങ്ങിച്ച് നല്‍കാമായിരുന്നുവെന്നും കണ്ണൂര്‍ എംപി വിമര്‍ശിച്ചു. ബഡായി ബംഗ്ലാവിലെ ബഡായി രാമനാണ് പിണറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ പണത്തിന്റെ കണക്കും ചെലവാക്കിയ തുകയും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുഴകള്‍ മാലിന്യ മുക്തമാക്കാന്‍ എത്ര ചെലവ് വരുമെന്നോ അതില്‍ നിന്ന് എത്ര മണല്‍ കിട്ടുമെന്നോ എസ്റ്റിമേറ്റ് തയ്യാറാക്കിയില്ലെന്ന് സുധാകരനോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സണ്ണി ജോസഫ് എം.എൽ.എകുറ്റപ്പെടുത്തി. വനത്തില്‍ നിന്ന് മണലെടുക്കുമ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിയമം അട്ടിമറിച്ചു. മണല്‍കൊള്ളയില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന കേരളീയര്‍ക്കും പ്രവാസികള്‍ക്കും ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ തീരുമാനം മണ്ടത്തരമാണെന്ന് കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ബഡായി രാമനാണെന്നും സുധാകരൻ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+