കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും രാഷ്ട്രീയ ഗോദയിലേക്ക്: കെ സുധാകരൻ എം പി കൊവിഡ് മുക്തനായി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ എം പി കെ സുധാകരൻ കൊവിഡ് വിമുക്തനായി ആശുപത്രി വിട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് ചാല മിംമ്സ് ആശുപത്രി വിട്ടത് ഒരാഴ്ച്ച റൂം ക്വാറന്റീനിൽ കഴിഞ്ഞതിനു ശേഷം മാത്രമേ കെ സുധാകരൻ എം പി പൊതുരംഗത്ത് പ്രവർത്തിക്കുകയുള്ളൂവെന്ന് എം പി ഓഫീസിൽ നിന്നും അറിയിച്ചു. ഇതിനിടെ കൊവിഡ് 19 ബാധിച്ച് കണ്ണൂരിലെ ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 302 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി.

അപകടകരമായ സാഹചര്യം, കൊല്ലം ജില്ലയിലും നിരോധനാജ്ഞ, നിയന്ത്രണങ്ങൾ ഇവയൊക്കെഅപകടകരമായ സാഹചര്യം, കൊല്ലം ജില്ലയിലും നിരോധനാജ്ഞ, നിയന്ത്രണങ്ങൾ ഇവയൊക്കെ

ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 7160 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 132 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും 79 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 18 പേരും പേരുമാണ് രോഗമുക്തരായത്. സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പത് പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എട്ട് പേരും തലശേരി ജനറല്‍ ആശുപത്രി, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഏഴ് പേര്‍ വീതവും രോഗമുക്തരായിട്ടുണ്ട്. എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് അഞ്ച് പേരും ചികിത്സയിൽ കഴിയുന്നുണ്ട്.

sudhakaran-15371

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് നാല് പേരും എ.കെ.ജി ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വിതവും സി.എഫ്.എല്‍.ടി.സി പരിയാരം, തളിപ്പറമ്പ് സഹകരണ ആശുപത്രി, ശാന്തി ഓട്ടിസം സെന്റര്‍ കിടാരംകുന്ന്, ജിംകെയര്‍, മിംസ് കാലിക്കറ്റ്, തലശ്ശേരി മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും മിഷന്‍ ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, സി.എഫ്.എല്‍.ടി.സി നാദാപുരം കാലിക്കറ്റ്, കൊയിലി ഹോസ്പിറ്റല്‍, പാലയാട് സി.എഫ്.എല്‍.ടി.സി, സി.എഫ്.എല്‍.ടി.സി പരിയാരം ആയുര്‍വേദ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.ഇതിനിടെ

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 32 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം 8, അയ്യന്‍കുന്ന് 6, അഴീക്കോട് 18, ചെങ്ങളായി 2, 16, ചെറുപുഴ 13, ചിറക്കല്‍ 16, ചൊക്ലി 2,5 എരമം കുറ്റൂര്‍ 4, എരുവേശ്ശി 14, ഇരിട്ടി നഗരസഭ 11, 39, കടന്നപ്പള്ളി പാണപ്പുഴ 7, കല്ല്യാശ്ശേരി 14, കീഴല്ലൂര്‍ 1, കൂടാളി 4,8, കൂത്തുപറമ്പ് നഗരസഭ 10, മട്ടന്നൂര്‍ നഗരസഭ 19, മുഴപ്പിലങ്ങാട് 6,8, പാനൂര്‍ നഗരസഭ 16, പയ്യന്നൂര്‍ നഗരസഭ 20, 31, പയ്യാവൂര്‍ 13, പെരിങ്ങോം വയക്കര 14, രാമന്തളി 8, തളിപ്പറമ്പ് നഗരസഭ 9, തില്ലങ്കേരി 10, വളപട്ടണം 7 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ തൃപ്പങ്ങോട്ടൂര്‍ 9-ാം വാര്‍ഡില്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കി കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്

English summary
K Sudhakaran MP tests negative after days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X